ഇല്ലിക്കൽകല്ലിന് സമീപം വിനോദസഞ്ചാരികളുടെ കാർ കത്തിനശിച്ചു

0

ഇല്ലിക്കൽകല്ലിന് സമീപം വിനോദസഞ്ചാരികളുടെ കാർ കത്തിനശിച്ചു. അഞ്ച് പേർ സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. ആർക്കും പരുക്കില്ല.

കയറ്റം കയറി വരുന്നതിനിടെ പെട്ടെന്ന് കാറില്‍ നിന്നും പുക ഉയരുകയായിരുന്നു. പുക വരുന്നത് കണ്ട യാത്രക്കാർ കാറിന് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും തീ പടർന്നു. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാർ മുഴുവനായി കത്തി നശിച്ചു.

Leave a Reply