അമ്മയുടേയും സഹോദരന്റേയും കൺമുന്നിൽ വെച്ച് മൂന്നരവയസ്സുകാരൻ ബസ്സിടിച്ച് മരിച്ചു

0

ചെർക്കള:അമ്മയുടേയും സഹോദരന്റേയും കൺമുന്നിൽ വെച്ച് മൂന്നരവയസ്സുകാരൻ ബസ്സിടിച്ച് മരിച്ചു.ബേക്കൽ ബീച്ച് ഫെസ്റ്റ് കാണാൻ പോകുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് മൂന്നരവയസ്സുകാരന് ദാരുണാന്ത്യം സംഭവിച്ചത്.പുത്തിഗെ മുഖാരികണ്ടത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആഷിഖിന്റെയും സുബൈദയുടെയും മകൻ അബ്ദുൾ വാഹിദ് ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് നാലോടെ ചെർക്കള ബസ്സ്റ്റാൻഡിലാണ് അപകടമുണ്ടായത്.പെരിയാട്ടടുക്കത്തുള്ള ഭർത്താവിന്റെ ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ബേക്കൽ ബീച്ച് ഫെസ്റ്റ് കാണുന്നതിനാണ് മക്കളായ മുഹമ്മദ് അജ്മൽ,അബ്ദുൾ വാഹിദ് എന്നിവർക്കൊപ്പം സുബൈദ ചെർക്കളയിലെത്തിയത്. പെരിയാട്ടടുക്കം വഴി കാസർകോട്-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ദേവീപ്രസാദ് ബസാണ് അപകടം വരുത്തിയത്.

ബസ്സ് പിന്നോട്ടെടുക്കവേ പിൻചക്രം അബ്ദുൾ വാഹിദിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിലത്തുവീണ സുബൈദയുടെ കൈക്കും പിൻചക്രം കയറി പരിക്കേറ്റു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply