സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ വിദ്യാർത്ഥിക്ക് പരുക്കേറ്റു അബ്ദുൽ മുത്തലിബിന്റെ മകൻ മുഹമ്മദ് ഷാമിലിനാണ് പരുക്കേറ്റത്

0

മണ്ണാർക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ വിദ്യാർത്ഥിക്ക് പരുക്കേറ്റു അബ്ദുൽ മുത്തലിബിന്റെ മകൻ മുഹമ്മദ് ഷാമിലിനാണ് പരുക്കേറ്റത്. കുട്ടിയെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം.

പയ്യനെടത്തു നിന്ന് മണ്ണാർക്കാട്ടേക്ക് പോകുകയായിരുന്ന ശിഫ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഷാമിൽ. കുന്തിപ്പുഴ പാലത്തിനു സമീപത്തെ വളവ് തിരിയുന്നതിനിടെ തെറിച്ചു വീഴുകയായിരുന്നു. വാഹനത്തിന്റെ ഓട്ടോമാറ്റിക് വാതിൽ അടഞ്ഞിരുന്നില്ലെന്നാണ് യാത്രക്കാരിൽ നിന്നും ലഭിച്ച വിവരം.

Leave a Reply