പോക്സോ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയയാൾ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി

0

ബദിയഡുക്ക: പോക്സോ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയയാൾ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. ചെടേക്കാൽ കോളനിയിലെ ചോമനാണ് (46) അറസ്റ്റിലായത്. പീഡനത്തിനിരയായ 65കാരിയുടെ പരാതിയിലാണ് ബദിയഡുക്ക പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയാണ് പരാതിക്കാരി. ഇയാൾ ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിനിരയാക്കുക ആയിരുന്നു. പീഡനം ചെറുക്കുന്നതിനിടെ വയോധികയുടെ രണ്ട് പല്ല് അടർന്നുപോയി. 2015-ൽ കുമ്പളയിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ ശിക്ഷയനുഭവിച്ച് ജയിൽമോചിതനായതായിരുന്നു. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply