ആലപ്പുഴയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി സൗദി അറേബ്യയിൽ കുഴഞ്ഞുവീണ് മരിച്ചു

0

റിയാദ്: ആലപ്പുഴയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി സൗദി അറേബ്യയിൽ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ നൂറനാട് ശിവപ്രഭയിൽ താമസിക്കുന്ന ശിവകുമാർ (46) ആണ് സൗദി അറേബ്യയിലെ ദക്ഷിണ മേഖലയിലെ അബഹയിൽ നിര്യാതനായത്.

അബഹ ടൗണിൽ മരുന്ന് വാങ്ങാനെത്തിയ അദ്ദേഹം അവിടെ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.15 വർഷമായി അബഹയിലെ അത്ലാൽ മന്തി കടയിൽ ജോലി ചെയ്യുന്ന ശിവകുമാർ ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്.

അമ്മ – പ്രഭ, അച്ഛൻ – ദുരൈ സ്വാമി. ഭാര്യ – അനിത, സഹോദരങ്ങൾ – ആസി, കനി. അബഹയിൽ തന്നെ ജോലി ചെയ്യുന്ന സഹോദരൻ ആസിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കാൻ ശ്രമം തുടങ്ങി. സഹായവുമായി ബാഷ കോട്ട, സന്തോഷ് കൈരളി (പ്രവാസി സംഘം), സൈനുദ്ദീൻ അമാനി (ഐ.സി.എഫ്) എന്നിവർ രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here