സലാലയിലെ താമസസ്ഥലത്തെ ബാൽക്കണിയിൽനിന്ന് വീണ് കോട്ടയം സ്വദേശി മരിച്ചു

0

മസ്കത്ത്: സലാലയിലെ താമസസ്ഥലത്തെ ബാൽക്കണിയിൽനിന്ന് വീണ് കോട്ടയം സ്വദേശി മരിച്ചു. ഔഖത്ത് സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിന് എതിർവശത്ത് താമസിച്ചിരുന്ന ഇരവിചിറയിലെ പാറപുറത്ത് സിജോ വർഗ്ഗീസ് (39) ആണ് മരിച്ചത്. കുട്ടികളുടെ മുടിവെട്ടികൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

താഴെ വീണ സോപ്പ്​ ഫ്ലാറ്റിന്‍റെ മുകളിലേക്ക്​ എറിഞ്ഞ്​ കൊടുക്കുന്നതിനിടെ ​പിടിക്കാൻ ശ്രമിക്കവേ താഴേക്ക്​ വീഴുകയായിരുന്നു. ഇലക്​ട്രിക്കൽ സേഫ്​റ്റി ഓഫിസറാണ്​. ഭാര്യ: നീതുമോൾ മാത്യൂ (നഴ്​സ്​, സുൽത്താൻ ഖാബൂസ്​ ഹോസ്​പ്പിറ്റൽ). മക്കൾ: ഡാൻ വർഗ്ഗീസ്​ സിജോ, ഡെറിക്​, ജൂസെഫ്​ പിതാവ്​: വർഗീസ്​. മാതാവ്​: മറിയാമ്മ.

LEAVE A REPLY

Please enter your comment!
Please enter your name here