നിര്‍ഭയവും ശക്തവുമായ സര്‍ക്കാര്‍; 2047 ലേക്ക് അടിത്തറ പാകുന്നു: രാഷ്ട്രപതി

0

ന്യുഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റിന്റെ സെനട്രല്‍ ഹാളില്‍ ഇരുസഭകളെയും അഭിസംബോധന ചെയ്തു സംസാരിക്കുന്നു. തന്റെ സര്‍ക്കാര്‍ നിര്‍ഭയവും സുനിശ്ചിതവുമാണെന്ന് പ്രസംഗത്തിന്റെ തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി, 2047ലേക്ക് അടിത്തറ പാകുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

എല്ലാവരുടെയും വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്വന്തം ആവശ്യത്തിനായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് മാറി. സ്വയം പര്യാപ്തമായ വികസിത രാഷ്ട്രം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ഇന്ത്യ സ്വയം കെട്ടിപ്പടുക്കുന്ന നിമിഷമാണിത്. 2047 ഓടെ പഴമയുടെ അഭിമാനത്തോടെ ആധുനികതയുടെ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ നമ്മുക്ക് കഴിയും. ഇന്ത്യ ആത്മനിര്‍ഭര്‍ ആയിരിക്കും. മാനുഷികമായി എല്ലാ കടമകളും നിര്‍വഹിക്കാന്‍ കഴിവുള്ളതാവും. അമൃതകാലത്തിന്റെ ഈ 25 വര്‍ഷങ്ങള്‍ സ്വതന്ത്ര്യത്തിന്റെ നൂറുവര്‍ഷങ്ങളുടെ അടയാളവും വികസിത ഇന്ത്യയുടെ സൃഷ്ടിയുമായിരിക്കും. നമ്മുടെ എല്ലാ ചുമതലകളും എല്ലാ പൗരന്മാര്‍ക്കുമായി നടത്തിക്കൊടുക്കാന്‍ കഴിവുള്ളതായിരിക്കും.

ഇന്ന് ഇന്ത്യയുടെ ആത്മവിശ്വാസം വളരെ ഉന്നതിയിലാണ്. ലോകം ആദരവോടെയാണ് അത് നോക്കി കാണുന്നത്. ദാരിദ്ര്യമില്ലാത്ത, അഭിവൃദ്ധിയുള്ള മധ്യവര്‍ഗം, സ്ത്രീകളും യുവാക്കളും സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തുന്ന ഇന്ത്യയായിരിക്കും. നമ്മുടെ യുവാക്കള്‍ ലോകത്ത് രണ്ടു പടി മുന്നിലായിരിക്കും. സ്വാശ്രയമായ ഒരു ഇന്ത്യയെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഇപ്പോള്‍ ഈ രാജ്യത്ത് സുസ്ഥിരവും സുനിശ്ചിതവും ഭയരഹിതവുമായ ഒരു സര്‍ക്കാരുണ്ട്. വലിയ സ്വപ്നങ്ങള്‍ സാക്ഷാത്കാരിക്കാന്‍ പ്രയത്‌നിക്കുന്ന സര്‍ക്കാര്‍. മുന്‍പ് പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ലോകത്തെ ആശ്രയിച്ചിരുന്ന ഇന്ത്യ, ഇന്ന് പല പ്രശ്‌നങ്ങളിലും പരിഹാരത്തിനുള്ള ഇടനിലയായി ഇന്ത്യമാറി.

ജമ്മു കശ്മീരിലെ വകുപ്പ് 370 വും മുത്തലാഖും ഇല്ലാതാക്കിയത് തന്റെ സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങളാണ്. സര്‍ജിക്കല്‍ സ്‌ട്രൈക് വഴി ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. അതിര്‍ത്തിയിലെ ലൈന്‍ ഓഫ് കണ്‍ട്രോളിലും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലും ഉചിതമായ മറുപടി തന്നെ നല്‍കി.

അഴിമതി ഇല്ലാതാക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ രാജ്യത്തുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ജല്‍ ജീവന്‍ മിഷന്‍ പ്രകാരം 11 കോടി ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമായി. ഗ്യാസ്, ൈവദ്യുതി, ജലം, വീട്, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ പ്രയത്‌നിച്ചു.

ലോകത്ത് എവിടെയെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാകുമ്പോള്‍ ആ രാജ്യം വലിയ പ്രതിസന്ധികള്‍ക്ക് കീഴടങ്ങും. എന്നാല്‍ തന്റെ സര്‍ക്കാര്‍ രാജ്യതാല്‍പര്യത്തിന് അനുസരിച്ച് തീരുമാനങ്ങള്‍ എടുത്തു. അതോടെ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച നിലയില്‍ എത്തിയെന്നും രാഷ്ട്രപതി പറഞ്ഞു.

കര്‍മ്മമാണ് ആരാധന. രാഷ്ട്രനിര്‍മ്മാണത്തിനായി തന്റെ സര്‍്ക്കാര്‍ അദ്ധ്വാനിക്കുകയാണ്. മുന്‍പ്, നികുതി റിഫണ്ടിന് ഏറെ കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ ഇന്ന്, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റിഫണ്ട് ലഭിക്കും. തുടര്‍ച്ചയായി രണ്ടു തവണ സുസ്ഥിര സര്‍ക്കാരിനെ തിരഞ്ഞെടുത്ത പൗരന്മാരോട് നന്ദിയുണ്ട്. ദേശീയ താല്‍പര്യം അങ്ങേയറ്റം ഉയര്‍ത്തിപ്പിടിക്കുന്നതാണ് തന്റെ സര്‍ക്കാര്‍. നയങ്ങളിലും തന്ത്രങ്ങളിലും സമൂലമായ മാറ്റം വരുത്തി. യാതൊരു വിവേചനവും കൂടാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കു വേണ്ടിയും തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു.

വണ്‍ നേഷന്‍, വണ്‍ റേഷന്‍ കാര്‍ഡ്, ജന്‍ ധന്‍-ആധാര്‍- മൊബൈല്‍ വഴി അനര്‍ഹര്‍ ആനകൂല്യങ്ങള്‍ നേടുന്നത് തടയാന്‍ കഴിഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയിലൂടെ എല്ലാം സുതാര്യമായി നടത്താന്‍ കഴിയുന്നു. ആസ്പിരേഷണല്‍ ഡിസ്ട്രിക് പദ്ധതിയില്‍ നിലവില്‍ 500 ബ്ലോക്കുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. ൈവബ്രന്റ് വില്ലേജ് പദ്ധതിയിലുടെ വികസനം ഗ്രാമങ്ങളിലുമെത്തി.

കോവിഡിനെ പ്രതിരോധിക്കാന്‍ നമ്മുക്ക് കഴിഞ്ഞു. കോവിഡ് കാലത്ത് പാവപ്പെട്ടവരെ സംരക്ഷിക്കുന്നതില്‍ മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നലകിയത്. രാജ്യത്ത് ആരും പട്ടിണി കിടക്കരുതെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ടായിരുന്നു.

സ്ത്രീകളുടെ ശാക്തികരണത്തിന് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. പുതിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് ദുര്‍ബല ദരിദ്ര വിഭാഗത്തോടുള്ള സര്‍ക്കാരിന്റെ ആഭിമുഖ്യമാണ്. ഇത് ലോകം മുഴുവന്‍ പ്രശംസിക്കപ്പെട്ട പദ്ധതിയാണ്. ഇന്ന് ‘ബേഠി ബചാവോ, ബേഠി പഠാവോ’ പ്രചാരണം വിജയത്തിലെത്തി. പുരുഷന്മാരുടെ എണ്ണത്തില്‍ കൂടുതല്‍ സ്ത്രീ ജനസംഖ്യയെത്തി.

കര്‍ഷര്‍ക്ക് ഏറെ കാര്യങ്ങള്‍ തന്റെ സര്‍ക്കാര്‍ ചെയ്തു. ഒരു ഭാഗത്ത് പൗരാണിക ആരാധനാലയങ്ങളും പൈതൃക കേന്ദ്രങ്ങളും പുനര്‍സൃഷ്ടിക്കപ്പെടുമ്പോള്‍ മറുഭാഗത്ത് എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ കൊണ്ടുവരുന്നു. സ്വകാര്യ മേഖലയില്‍ ഉപഗ്രഹ വിക്ഷേപണം നടത്തുന്ന ആദ്യ രാജ്യങ്ങളില്‍ ഇന്ത്യ ഇടം നേടി. നവീന ആശയങ്ങളും സംരംഭങ്ങളോടും സര്‍ക്കാരിന് അനുഭാവമാണ്. നമ്മുടെ ശക്തി ലോകം കാണുന്നു.

Leave a Reply