പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗത്തിന് ഇരയാക്കി ഗർഭിണിയാക്കിയ കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

0

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗത്തിന് ഇരയാക്കി ഗർഭിണിയാക്കിയ കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 50,000 രൂപ പിഴയും നൽകണം. മഞ്ചേരി അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

2021ലാണ് സംഭവം. മദ്രസ അദ്ധ്യാപകനായ പിതാവ് പലതവണ മകളെ ബലാത്സംഗത്തിനിരയാക്കിയിരുന്നു. പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിതാവ് 14കാരിയായ മകളോട് ക്രൂരത ചെയ്തത്. വഴിക്കടവ് പൊലീസാണ് കേസെടുത്തത്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മകളെ മാതാവ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply