നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 5ജി കിട്ടിത്തുടങ്ങി

0

അങ്ങനെ കാത്തുകാത്തിരുന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 5ജി കിട്ടിത്തുടങ്ങി. അതും സൗജന്യമായി. ജിയോ ആണ് 5ജി സേവനം ആദ്യമായി ജില്ലയിൽ ആരംഭിച്ചത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിൽ മാത്രമായി നടപ്പിലാക്കിയിരിക്കുന്ന സേവനം 5ജി ഫോണുള്ളവർക്കാണു ലഭ്യമാവുക.

മൈ ജിയോ ആപ് വഴി താത്പര്യം അറിയിക്കുന്നവർക്കാണു സേവനം ലഭിക്കുക. 5ജി സർവീസിന് പ്രത്യേകമായി നിരക്കുകൾ പ്രഖ്യാപിക്കാത്തതിനാൽ സൗജന്യമായാണ് പ്രവർത്തനം. 4ജി, 3ജി പോലെ താഴ്ന്ന നെറ്റ്​വർക് മാത്രം ഉള്ളയിടങ്ങളിൽ നിലവിലുള്ള ഡേറ്റാ പ്ലാനിൽ നിന്നു സേവന നിരക്കുകൾ ഈടാക്കും.

ജിയോ 5ജി സേവനം ലഭിക്കാൻ

മൈ ജിയോ ആപ്ലിക്കേഷൻ തുറന്ന് ട്രൂ ഫൈവ്ജി എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക. നിങ്ങളുടെ ഫോൺ 5ജി നെറ്റ്​വർക്കിനു പാകമാണോ എന്നറിയാനുള്ള ‘ചെക് ഡിവൈസ് കോംപറ്റിബിലിറ്റി’ നോക്കുക.അതു പൂർത്തിയായാൽ ‘കവറേജ് ചെക്’ എന്ന ഓപ്ഷനും ക്ലിക് ചെയ്യുക. ഫോണിലെ നെറ്റ്​വർക് ഓപ്ഷൻ 5ജിയിലേക്കു മാറ്റുകയും വേണം.

Leave a Reply