മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ രേഖകളില്ലാതെ കടത്തിയ 519.32 ഗ്രാം സ്വർണം പിടികൂടി

0

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ രേഖകളില്ലാതെ കടത്തിയ 519.32 ഗ്രാം സ്വർണം പിടികൂടി. സ്വർണവുമായി എത്തിയ കോഴിക്കോട് കുതിരവട്ടം സ്വദേശി ആദിത്യ വിനയ് ജാദവിനെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്.
പ്രതിയെ ജി.എസ്.ടി വിഭാഗത്തിന് കൈമാറി. സ്വർണം തുടർ നടപടികൾക്കായി ജി.എസ്.ടി എൻഫോഴ്സ്മെന്റ് ഓഫിസർക്ക് കൈമാറിയതായി എക്സൈസ് അധികാരികൾ പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷഫീഖ്, പ്രിവന്റിവ് ഓഫിസർമാരായ എം. രാജേഷ്, കെ. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഒ. ഷാഫി, അനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply