മുംബൈ സ്വദേശികളായ വിനോദസഞ്ചാരികള്‍ കയറിയ വാഹനം നിയന്ത്രണംവിട്ടു കൊക്കയിലേക്കു മറിഞ്ഞ്‌ 23 പേര്‍ക്കു പരുക്ക്‌

0

മുംബൈ സ്വദേശികളായ വിനോദസഞ്ചാരികള്‍ കയറിയ വാഹനം നിയന്ത്രണംവിട്ടു കൊക്കയിലേക്കു മറിഞ്ഞ്‌ 23 പേര്‍ക്കു പരുക്ക്‌. പെരുവന്താനം കൊടികുത്തി ചാമപ്പാറ വളവില്‍ ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം.
ആരുടെയും പരുക്കു ഗുരുതരമല്ല. പരുക്കേറ്റ 14 പേരെ മുണ്ടക്കയം എം.എം.ടി. ആശുപത്രിയിലും മൂന്നു പേരെ കോട്ടയം കാരിത്താസ്‌ ആശുപത്രിയിലും ആറു പേരെ കാഞ്ഞിരപ്പള്ളി താലൂക്ക്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുബൈയില്‍നിന്നു കഴിഞ്ഞ 15നു കൊച്ചിയിലെത്തിയ സംഘം മൂന്നാര്‍, കുമളി സന്ദര്‍ശനം കഴിഞ്ഞ്‌ കന്യാകുമാരിയിലേക്കു പോകുകയായിരുന്നു.

Leave a Reply