തീര്‍ഥാടകര്‍ക്കായി ജിദ്ദ- മക്ക റൂട്ടിലെ ബസ് സര്‍വീസ്; സൗജന്യ ട്രയല്‍ ആരംഭിച്ചു

0

മക്ക: ജിദ്ദയ്ക്കും മക്കയ്ക്കും ഇടയിൽ തീർഥാടകരെ എത്തിക്കുന്നതിനുള്ള ബസ് സർവീസിന്റെ സൗജന്യ ട്രയൽ ഓട്ടം ആരംഭിച്ചു. തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഒരുക്കുന്നതിനായുള്ള പിൽഗ്രിംസ് എക്‌സ്പീരിയൻസ് പ്രോഗ്രാം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ ഒന്നു മുതൽ മക്കയിലെ ഗ്രാൻഡ് മസ്ജിദിന് സമീപമുള്ള കിങ് അബ്ദുൽ അസീസ് എൻഡോവ്മെന്റ് വരെ ബസ് സർവീസ് സേവനം ലഭ്യമാണ്. രാവിലെ 10 മുതൽ രാത്രി 10 വരെയുള്ള 12 മണിക്കൂറിനിടയിൽ ഓരോ രണ്ടു മണിക്കൂറിലും സൗജന്യ ബസ് സർവീസ് സേവനം ലഭ്യമാണ്. ജിദ്ദ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുമായി പോകുന്ന ബസുകൾ കുദായ് സ്റ്റേഷൻ വഴിയാണ് മക്കയിലെ കിങ് അബ്ദുൽ അസീസ് എൻഡോവ്മെന്റിന്റെ പാർക്കിങ് ഏരിയയിലേക്ക് എത്തുക.

ഗ്രാൻഡ് മോസ്‌കിൽ നിന്നുള്ള ബസ് സർവീസ് ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 മണി വരെ തുടരും. കിങ് അബ്ദുൽ അസീസ് എൻഡോവ്മെന്റിന്റെ പാർക്കിങ് ഏരിയയിൽനിന്ന് ആരംഭിക്കുന്ന യാത്ര കുദായ് സ്റ്റേഷൻ വഴി ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് ഡിപ്പാർച്ചർ ഹാൾ വരെയായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here