സൗദിയിൽ ശൈത്യം കനത്തു: വിവിധയിടങ്ങളിൽ മഞ്ഞുവീഴ്ച

0

റിയാദ്: സൗദിയിൽ അതിശൈത്യം തുടരുന്നു. വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ചവരെ ശൈത്യം തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ തബൂക്ക്, അൽ ജൗഫ്, രാജ്യത്തിന്റെ വടക്കൻ അതിർത്തി മേഖല, ഹാഇൽ, മദീനയുടെ വടക്കൻ മേഖല എന്നിവിടങ്ങളിൽ അന്തരീക്ഷ താപനിലയിൽ കുറവ് അനുഭവപ്പെടും. ചിലയിടങ്ങളിൽ നേരിയ തോതിൽ മഞ്ഞുവീഴ്ചയുണ്ടാവും.
വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ മക്ക, അസീർ പ്രദേശങ്ങളിൽ ഇടത്തരം മുതൽ കനത്ത തോതിൽ വരെ മഴ പ്രതീക്ഷിക്കുന്നു.

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ, അൽബാഹ, ജീസാൻ തുടങ്ങിയ പ്രദേശങ്ങളിൽ ഈ ദിനങ്ങളിൽ ഇടിമിന്നലും അനുഭവപ്പെടുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഖസീം, ഹാഇൽ, വടക്കൻ അതിർത്തി, അൽ ജൗഫ്, തബൂക്ക്, മദീന എന്നിവിടങ്ങളിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഇടത്തരമോ നേരിയതോ ആയ മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Leave a Reply