റിയാദ് സീസൺ: ബുലവാർഡ് വേൾഡ് സോൺ 2023 മാർച്ച് 22 വരെ തുടരും

0

റിയാദ്: ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലയായ ബുലവാർഡ് വേൾഡ് സോൺ 2023 മാർച്ച് 22 വരെ തുടരുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) അറിയിച്ചു.

2023 ജനുവരി 22-നാണ് GEA ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ഇക്കാര്യം അറിയിച്ചത്. 1.2 കിലോമീറ്റർ നീളമുള്ള ബുലവാർഡ് വേൾഡ് സോണിൽ പത്ത് പവലിയനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പടെ പത്ത് രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന അനുഭവങ്ങൾ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന രീതിയിലാണ് ബുലവാർഡ് വേൾഡ് ഒരുക്കിയിരിക്കുന്നത്.

കുടുംബങ്ങൾ ഉൾപ്പടെയുള്ള സന്ദർശകർക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന നിരവധി അനുഭവങ്ങളാണ് ബുലവാർഡ് വേൾഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2022 നവംബർ 22-നാണ് ബുലവാർഡ് വേൾഡ് സോൺ ഉദ്ഘാടനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here