പതിനഞ്ചാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് ഫെബ്രുവരി 1 മുതൽ

0

അബുദാബി : പതിനഞ്ചാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് ഫെബ്രുവരി 1 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഫെബ്രുവരി 1 മുതൽ 6 വരെയാണ് പതിനഞ്ചാമത് എമിറേറ്റ്സ് അന്താരാഷ്ട്ര സാഹിത്യ മേള സംഘടിപ്പിക്കുന്നത്. ഇന്റർകോണ്ടിനെന്റൽ ദുബായ് ഫെസ്റ്റിവൽ സിറ്റിയിലും, മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിലും വെച്ചാണ് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് നടക്കുന്നത്.

ഇതിന്റെ ഭാഗമായി സാഹിത്യ സംഗമങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, വർക്ക്ഷോപ്പുകൾ, മറ്റു പ്രത്യേക പരിപാടികൾ എന്നിവ അരങ്ങേറുന്നതാണ്. സന്ദർശകർക്ക് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരുമായി നേരിട്ട് സംവദിക്കുന്നതിനും ഈ മേള അവസരമൊരുക്കുന്നു.

Leave a Reply