ബ്രസീലിനൊപ്പം പ്രീക്വാർട്ടറിലെത്തുക ഏത് ടീം ? പോർച്ചുഗലിനൊപ്പം അടുത്ത റൗണ്ടിലേക്ക് ഗ്രൂപ്പ് എച്ചിൽ നിന്ന് ആരു കടക്കും ? പ്രീക്വാർട്ടറിൽ ബ്രസീലും പോർച്ചുഗലും നേരിടേണ്ട ടീം ഏത് ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഖത്തർ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരങ്ങൾ നൽകും

0

ബ്രസീലിനൊപ്പം പ്രീക്വാർട്ടറിലെത്തുക ഏത് ടീം ? പോർച്ചുഗലിനൊപ്പം അടുത്ത റൗണ്ടിലേക്ക് ഗ്രൂപ്പ് എച്ചിൽ നിന്ന് ആരു കടക്കും ? പ്രീക്വാർട്ടറിൽ ബ്രസീലും പോർച്ചുഗലും നേരിടേണ്ട ടീം ഏത് ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഖത്തർ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരങ്ങൾ നൽകും.

ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, ഘാന, യുറഗ്വായ്, ദക്ഷിണ കൊറിയ

ഇന്നു രാത്രി 8.30: ദക്ഷിണ കൊറിയ–പോർച്ചുഗൽ ; ഘാന – യുറഗ്വായ്

പോർച്ചുഗൽ പ്രീക്വാർട്ടറിലെത്തി. യുറഗ്വായ്ക്കെതിരെ ജയിച്ചാൽ ഘാന പ്രീക്വാർട്ടറിലെത്തും. യുറഗ്വായ്–ഘാന സമനിലയിൽ പിരിയുകയും പോർച്ചുഗൽ ദക്ഷിണ കൊറിയയെ തോൽപിക്കുകയും ചെയ്താൽ പോർച്ചുഗലിനും ഘാനയ്ക്കും മുന്നേറാം. യുറഗ്വായ്–ഘാന സമനിലയിൽ പിരിയുകയും ദക്ഷിണ കൊറിയ പോർച്ചുഗലിനെ പരാജയപ്പെടുത്തുകയും ചെയ്താൽ ഘാനയ്ക്കും ദക്ഷിണ കൊറിയയ്ക്കും 4 പോയിന്റ് വീതമാകും. ഗോൾവ്യത്യാസക്കണക്കിൽ മികച്ച ടീം അടുത്ത റൗണ്ടിലെത്തും.

തോറ്റാൽ ഘാന പുറത്താകും. രണ്ടു മത്സരങ്ങളും സമനിലയിൽ പിരിഞ്ഞാൽ പോർച്ചുഗലും ഘാനയും അടുത്ത റൗണ്ടിലെത്തും. ദക്ഷിണ കൊറിയയ്ക്കും യുറഗ്വായ്ക്കും ജയം അനിവാര്യം. പോർച്ചുഗൽ ദക്ഷിണ കൊറിയയെ തോൽപിക്കുകയും യുറഗ്വായ് ജയിക്കുകയും ചെയ്താൽ യുറഗ്വായ് മുന്നേറും. ദക്ഷിണ കൊറിയ, യുറഗ്വായ്‌ ജയിച്ചാൽ ഇരുടീമുകൾക്കും 4 പോയിന്റ് വീതമാകും. ഗോൾവ്യത്യാസക്കണക്കിൽ മികച്ച ടീം അടുത്ത റൗണ്ടിലെത്തും.

ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ

ഇന്നു രാത്രി 12.30: സെർബിയ–സ്വിറ്റസർലൻഡ് ; കാമറൂൺ–ബ്രസീൽ

ബ്രസീൽ പ്രീക്വാർട്ടറിലെത്തി. സെർബിയയ്ക്കെതിരെ ജയിച്ചാൽ സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിലെത്തും. സെർബിയ–സ്വിറ്റ്സർലൻഡ് സമനിലയിൽ പിരിയുകയും ബ്രസീൽ കാമറൂണിനെ തോൽപിക്കുകയും ചെയ്താൽ ബ്രസീലിനും സ്വിറ്റ്സർലൻഡിനും മുന്നേറാം. സെർബിയ–സ്വിറ്റ്സർലൻഡ് സമനിലയിൽ പിരിയുകയും കാമറൂൺ ബ്രസീലിനെ പരാജയപ്പെടുത്തുകയും ചെയ്താൽ സ്വിറ്റ്സർലൻഡിനും കാമറൂണിനും 4 പോയിന്റ് വീതമാകും. ഗോൾവ്യത്യാസക്കണക്കിൽ മികച്ച ടീം അടുത്ത റൗണ്ടിലെത്തും.

തോറ്റാൽ സ്വിറ്റസർലൻഡ് പുറത്താകും. രണ്ടു മത്സരങ്ങളും സമനിലയിൽ പിരിഞ്ഞാൽ ബ്രസീലും സ്വിറ്റ്സർലൻഡും അടുത്ത റൗണ്ടിലെത്തും. കാമറൂണിനും സെർബിയയ്ക്കും ജയം അനിവാര്യം. ബ്രസീൽ കാമറൂണിനെ തോൽപിക്കുകയും സെർബിയ ജയിക്കുകയും ചെയ്താൽ സെർബിയ മുന്നേറും. കാമറൂണും സെർബിയയും ജയിച്ചാൽ ഇരുടീമുകൾക്കും 4 പോയിന്റ് വീതമാകും. ഗോൾവ്യത്യാസക്കണക്കിൽ മികച്ച ടീം അടുത്ത റൗണ്ടിലെത്തും.

Leave a Reply