മലയാറ്റൂര്‍ മണപ്പാട്ട്‌ ചിറയിലേക്ക്‌ കാര്‍ മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

0


കാലടി/ചെറുതോണി: നിയന്ത്രണംവിട്ട കാര്‍ മലയാറ്റൂര്‍ മണപ്പാട്ടുചിറയിലേക്കു മറിഞ്ഞു രണ്ടുപേര്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വാമിവൈദ്യ ഗുരുകുലം ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരായ ഇടുക്കി ഉപ്പുതറ കല്ലറത്തില്‍ വീട്ടില്‍ കെ.യു ശ്രീനിവാസന്‍ (41), ഇടുക്കി മുരിക്കാശേരി മണ്ണുമുകളേല്‍ വീട്ടില്‍ ബിനു.വി.നായര്‍ (42) എന്നിവരാണ്‌ മരിച്ചത്‌. മലയാറ്റൂര്‍ നക്ഷത്രത്തടാകം മെഗാ കാര്‍ണിവല്‍ ഇന്നു തുടങ്ങാനിരിക്കെയാണു നാടിനെ നടുക്കിയ ദുരന്തം. മലയാറ്റൂരിനെ നടുക്കിയ ദുരന്തം.
ഇന്നലെ രാവിലെ 11.05 നായിരുന്നു അപകടം. പച്ച മരുന്നു പറിക്കാനായാണ്‌ ഇവര്‍ മലയാറ്റൂരിലെത്തിയത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇരിങ്ങോള്‍ സ്വദേശി ഉണ്ണികൃഷ്‌ണന്‍ (28) മരുന്നു പറിക്കാനായി പുറത്തിറങ്ങിയിരുന്നതുകൊണ്ട്‌ അപകടത്തില്‍പ്പെട്ടില്ല മലയാറ്റൂര്‍ നക്ഷത്ര താടാകത്തിന്റെ കൈവരി തകര്‍ന്ന്‌ കാര്‍ വെള്ളത്തിലേക്ക്‌ വീഴുകയായിരുന്നു. 110 ഏക്കര്‍ വിസ്‌തൃതിയില്‍ പരന്ന്‌ കിടക്കുന്ന ചിറയില്‍ 18 മുതല്‍ 40 അടി വരെ താഴ്‌ചയുണ്ട്‌. ചിറയില്‍ വീണതോടെ ഗ്ലാസ്‌ ലോക്കായി രണ്ട്‌ പേരും കാറില്‍ കുടുങ്ങി മരിക്കുകയായിരുന്നുവെന്നാണ്‌ നിഗമനം. അങ്കമാലിയില്‍ നിന്നും ഫയര്‍ഫോഴ്‌സും കാലടി പോലീസും നാട്ടുകാരും ചേര്‍ന്ന്‌ മൃതദേഹം പുറത്തെടുത്ത്‌ അങ്കമാലി താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചു. മുരിക്കാശേരി സ്വദേശി മണ്ണുമുകളേല്‍ വിജയന്‍ നായരുടെ മകനാണ്‌ ബിനു.വി.നായര്‍ (42). മാതാവ്‌: ലളിതാംബിക. സഹോദരങ്ങള്‍: ബിജു, ബിന്ദു, ബിജി. സംസ്‌കാരം ഞായറാഴ്‌ച 11 ന്‌ വീട്ടുവളപ്പില്‍

Leave a Reply