കുറ്റ്യാടി നരിക്കൂട്ടു ചാലിൽ ടൂറിസ്റ്റ് മിനി ബസ് ബൈക്കുമായി കൂട്ടിയിടിച്ച് അപകടം

0

കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടു ചാലിൽ ടൂറിസ്റ്റ് മിനി ബസ്് ബൈക്കുമായി കൂട്ടിയിടിച്ച് അപകടം. ഒമ്പത് പേർക്ക് പരിക്കേറ്റു. കുറ്റ്യാടിയിൽ നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് തെറ്റായ ദിശയിൽ കയറിവന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ബൈക്ക് ഓടിച്ചയാൾക്കെതിരെ കേസെടുക്കാൻ കുറ്റ്യാടി പൊലീസ് തയ്യാറാവുന്നില്ലെന്നാരോപിച്ച് സംഘടിച്ചെത്തിയ ടൂറിസ്റ്റ് ടാക്സി ജീവനക്കാർ
കുറ്റ്യാടി താലൂക്ക് ആശുപത്രി പരിസത്ത് പൊലീസിനെതിരെ പ്രതിഷേധിച്ചു. ബൈക്ക് ഓടിച്ച യുവാവിനെ ആശുപത്രിയിൽവെച്ച് പൊലീസ് ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് പോവാൻ പറഞ്ഞപ്പോൾ തൊഴിലാളികൾ ഓട്ടോ തടഞ്ഞിട്ടു.

യുവാവിന്റെ മെഡിക്കൽ പരിശോധനാ നടപടികൾ പൂർത്തിയാക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധങ്ങൾക്കിടയിൽ ഇയാളെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. ആവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply