ലോകകപ്പ് ആരവമൊഴിഞ്ഞു; പുള്ളാവൂരിലെ കട്ടൗട്ടുകൾ നാളെ ആരാധകർ നീക്കും; മത്സരങ്ങൾ അവസാനിച്ചതോടെ കട്ടൗട്ടുകൾ നീക്കാൻ കൊടുവള്ളി നഗരസഭ നിർദ്ദേശം

0

കോഴിക്കോട് : പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച ഫുട്‌ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ നാളെ ആരാധകർ തന്നെ മാറ്റും. ലോകക്കപ്പ് അവസാനിച്ചതോടെ കട്ടൗട്ടുകൾ നീക്കാൻ കൊടുവള്ളി നഗരസഭ നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് രാവിലെ എട്ടുമണിക്ക് കട്ടൗട്ടുകൾ നീക്കുമെന്ന് ഫുട്‌ബോൾ ആരാധകർ അറിയിച്ചു.

മെസി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ കൂറ്റൻ കട്ടൗട്ടാണ് പുള്ളാവൂരിലെ ആരാധകർ ചെറുപുഴയിൽ വെച്ചത്.എന്നാൽ ഇപ്പോൾ മെസിയുടെ കട്ടൗട്ട് മാത്രമാണ് ശേഷിക്കുന്നത്. റൊണാൾഡോയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ ടീമുകൾ ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ മാറ്റിയിരുന്നു.

ലോകക്കപ്പിന് ഒരു മാസം മുൻപ് തന്നെ ഉയർന്ന ഈ കട്ടൗട്ടുകൾ ലോക ശ്രദ്ധ നേടിയിരുന്നു.കട്ടൗട്ട് പുഴയുടെ ഒഴുക്ക് തടസ്സപ്പെടുന്നുമെന്ന പരാതി ഉയർന്നിരുന്നെങ്കിലും ആരാധകരുടെ ആവേശത്തിനൊപ്പം തദ്ദേശ സ്ഥാപനങ്ങളും ലോകകപ്പ് കഴിയും വരെ നിന്നു.

Leave a Reply