കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരിൽ 11% പേരുടെയും ശ്വാസകോശത്തിനു ഗുരുതരമായ ക്ഷതം സംഭവിച്ചതായി പഠന റിപ്പോർട്ട്

0

കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരിൽ 11% പേരുടെയും ശ്വാസകോശത്തിനു ഗുരുതരമായ ക്ഷതം സംഭവിച്ചതായി പഠന റിപ്പോർട്ട്. കോവിഡ് ഭേദമായി ആശുപത്രി വിട്ടശേഷവും ഇവരിൽ കൂടുതൽ പേർക്കും ശ്വാസതടസ്സവും മറ്റു പ്രശ്‌നങ്ങളും തുടരുന്നതായി അമേരിക്കൻ ജേണൽ ഓഫ് റെസ്പിറേറ്ററി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പലരുടെയും ശ്വാസകോശത്തിന് അപരിഹാര്യമായ ക്ഷതമാണ് കോവിഡ് ഉണ്ടാക്കിയിട്ടുള്ളതെന്നും തുടർചികിത്സ വേണ്ടുന്ന അവസ്ഥയിലുള്ള ഇവരിൽ ചിലർക്കു സ്ഥിതി ഗുരുതരമാകാമെന്നും പഠനത്തിൽ പങ്കെടുത്ത ലണ്ടൻ ഇംപീരിയൽ കോളജ് നാഷനൽ ഹാർട്ട് ആൻഡ് ലങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ എയിൻ സ്റ്റ്യുവർട്ട് പറഞ്ഞു.

Leave a Reply