ന്യൂഡല്‍ഹി: 1971ലെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ധീരയോദ്ദാവ് ഭൈരോണ്‍ സിങ് റാത്തോഡ്(81) അന്തരിച്ചു. ജോധ്പൂര്‍ എയിംസില്‍ ചികിത്സയിലിരിക്കെയാണ് ബിഎസ്എഫ് റിട്ടയേര്‍ഡ് നായിക് ഭൈരോണ്‍ സിങ് റാത്തോഡിന്റെ വിയോഗം. പാക് സേനയെ തടഞ്ഞു നിര്‍ത്തിയ ഭൈറോണ്‍ സിങ് റാത്തോഡിന്റെ ധീരതയാണ് സുനില്‍ ഷെട്ടി നായകനായ ബോര്‍ഡറില്‍ ആവിഷ്‌കരിച്ചത്.
ഇന്ത്യ-പാക് യുദ്ധം തീവ്രതയിലെത്തിയ സമയം താര്‍ മരുഭൂമിയിലെ ലോംഗെവാലെ പോസ്റ്റിലെ ബിഎസ്എഫ് യൂണിറ്റിന്റെ കമാന്‍ഡറായിരുന്നു റാത്തോഡ്. 7 പേരാണ് യൂണിറ്റിലുണ്ടായത്. റാത്തോഡിന്റെ നേതൃത്വത്തിലുള്ള സൈന്യം പാക് പട്ടാളത്തിന്റെ കടന്നു കയറ്റത്തെ ചെറുത്ത് തോല്‍പ്പിച്ചു. സംഭവത്തെ കുറിച്ച് ബിഎസ്എഫിന്റെ റെക്കോര്‍ഡുകളില്‍ പറയുന്നത് ഇങ്ങനെ, 23 പഞ്ചാബ് സൈനികരിലൊരാള്‍ കൊല്ലപ്പെട്ടപ്പോള്‍ ഭൈരോണ്‍ സിങ് റാത്തോഡ് തന്റെ മെഷീന്‍ ഗണ്ണില്‍ നിന്ന് വെടിയുതിര്‍ത്ത് ശത്രുനിരയ്ക്ക് കനത്ത നാശമുണ്ടാക്കി…
1972ല്‍ അദ്ദേഹത്തിന് ധീരതയ്ക്കുള്ള സേനാ മെഡല്‍ നല്‍കി രാജ്യം ആദരിച്ചു. 1987ലാണ് സേനയില്‍ നിന്ന് വിരമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും റാത്തോഡിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.