ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ വെപ്പരുക്കേല്‍പ്പിച്ച സംഭവം , പ്രതി ഫറൂഖ്‌ നാടുവിട്ടതായി സംശയം; ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കും

0


കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതി ഉത്തരാഖണ്ഡ്‌ സ്വദേശിയായ ഫറൂഖ്‌ നാടുവിട്ടെന്നു സംശയിക്കുന്നതായി പോലീസ്‌. ഇയാളെ കണ്ടെത്താന്‍ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കും.
നാടുവിട്ടാല്‍ കണ്ടെത്തുക പ്രയാസമാണെന്നാണു വിലയിരുത്തല്‍. സംഭവത്തിനു പിന്നില്‍ പ്രണയപ്പകയാണെന്നു പോലീസ്‌ പറയുന്നു. ബംഗാള്‍ സ്വദേശിനി സന്ധ്യയും തമ്മില്‍ കുറേക്കാലമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം അവസാനിപ്പിച്ചതിലെ പകയാണ്‌ ആക്രമണത്തിനു കാരണമെന്നാണു പോലീസിന്റെ നിഗമനം.
കലൂര്‍ ആസാദ്‌ റോഡിലാണു സന്ധ്യ താമസിക്കുന്നത്‌. ഇവിടെനിന്നു സുഹൃത്തിനൊപ്പം നടന്നുവരുകയായിരുന്ന അവരെ ബൈക്കിലെത്തിയ ഫാറൂഖ്‌ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന്‌ വാക്കേറ്റമുണ്ടാവുകയും പിന്നാലെ കൈയില്‍ കരുതിയിരുന്ന പുതിയ വാക്കത്തികൊണ്ട്‌ സന്ധ്യയെ വെട്ടുകയുമായിരുന്നു. സംഭവത്തിനുശേഷം പ്രതി കടന്നുകളയുകയായിരുന്നു.
ഫറൂഖും സന്ധ്യയും തമ്മില്‍ നാലു വര്‍ഷത്തോളം അടുപ്പമുണ്ടായിരുന്നതായി പോലീസ്‌ പറഞ്ഞു. ഇവര്‍ കൊല്ലത്ത്‌ ജോലി ചെയ്‌ത വേളയില്‍ ഒന്നിച്ചായിരുന്നത്രേ താമസം. പിന്നീടു സന്ധ്യക്കു മറ്റൊരാളുമായി അടുപ്പമുണ്ടായതാടെ ബന്ധം തകര്‍ന്നു. ഒരു മാസമായി തൃപ്പൂണിത്തുറയിലെ സലൂണിലാണു ഫറൂഖ്‌ ജോലി ചെയ്യുന്നത്‌. ജോലി ചെയ്യുന്ന സ്‌ഥാപനത്തില്‍നിന്നും അവധിയെടുത്താണ്‌ ആക്രമിക്കാന്‍ എത്തിയത്‌. ഒരാഴ്‌ചയായി ഇയാള്‍ അസ്വസ്‌ഥനായിരുന്നുവെന്നും ഒപ്പം ജോലി ചെയ്യുന്നവര്‍ പറയുന്നു. യുവതിയെ കൊലപ്പെടുത്താനാണു ശ്രമിച്ചത്‌.
കഴുത്തില്‍ വെട്ടാനാണാദ്യം ശ്രമിച്ചത്‌. ഇതു തടഞ്ഞപ്പോഴാണു കൈയ്‌ക്കു വെട്ടേറ്റത്‌. നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഫാറൂഖ്‌ വാക്കത്തി ഉപേക്ഷിച്ചു ബൈക്കില്‍ കടന്നുകളഞ്ഞു. ഇടതുകൈയ്‌ക്കും പുറത്തും ആഴത്തില്‍ മുറിവേറ്റ സന്ധ്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്‌ത്രക്രിയ നിര്‍ദേശിച്ചതിനെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്‌തിട്ടുണ്ട്‌.

Leave a Reply