കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയ വിസിമാരെ ഹിയറിംഗിന് വിളിച്ച് ഗവർണർ

0തിരുവനന്തപുരം: രാജിവെച്ചൊഴിയാതിരിക്കാനുളള കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയ സര്‍വകലാശാല വിസിമാര്‍ക്ക് ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി ഗവര്‍ണര്‍. ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ഹാജരാകണമെന്നാണ് നോട്ടീസ്. ഈ മാസം 12ന് രാവിലെ 11 മണിക്ക് ഹിയറിംഗിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കാരണം കാണിക്കല്‍ നോട്ടീസിനെ ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണറുടെ നീക്കം.

നോട്ടീസ് നല്‍കിയ സര്‍വകലാശാലകളിലെ മുന്‍ വിസിമാര്‍ക്ക് പകരം അവര്‍ ചുമതലപ്പെടുത്തുന്ന അഭിഭാഷകര്‍ക്ക് ഹിയറിംഗിന് ഹാജരാകാം. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുളള സമയപരിധി നവംബർ ഏഴ് വരെയായിരുന്നു. യുജിസിയുടെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരമല്ലാതെ നിയമിക്കപ്പെട്ട വിസിമാര്‍ക്ക് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.

സാങ്കേതിക സർവകലാശാലാ വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് മറ്റ് സർവകലാശാലകളിലെ വിസിമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 23ന് ഗവർണർ ഉത്തരവിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here