ഉത്തരേന്ത്യയെ വിറപ്പിച്ച അതിശൈത്യത്തിന് ഇന്നലെ മുതൽ നേരിയ കുറവ്

0

ന്യൂഡൽഹി: ഉത്തരേന്ത്യയെ വിറപ്പിച്ച അതിശൈത്യത്തിന് ഇന്നലെ മുതൽ നേരിയ കുറവ്. എങ്കിലും ജനുവരി ആദ്യത്തോടെ വീണ്ടും ശൈത്യതരംഗമുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പു നൽകി. വിമാനത്താവളത്തിൽ ഇന്നലെ മൂടൽമഞ്ഞായിരുന്നു.

സഫ്ദർജങ് നിരീക്ഷണ കേന്ദ്രത്തിൽ ഇന്നലെ കുറഞ്ഞ താപനില 6.3 ഡിഗ്രി രേഖപ്പെടുത്തി. കൂടിയ താപനില 21.8 ഡിഗ്രി. താപനിലയിൽ സാധാരണയുണ്ടാവുന്നതിനേക്കാൾ 2 ഡിഗ്രി വർധനയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. പഞ്ചാബ്, ഹരിയാന, ഉത്തര രാജസ്ഥാൻ എന്നിവിടങ്ങളിൽ 3 മുതൽ 5 ഡിഗ്രി വരെ ഉയർന്നു.

കുറഞ്ഞ താപനില ഇന്ന് 9 ഡിഗ്രി വരെ ഉയർന്നേക്കും. ഇന്നലെ ഡൽഹിയിലെത്തേണ്ട 14 ട്രെയിനുകൾ വൈകിയാണെത്തിയത്. സാധാരണ തണുത്ത കാലാവസ്ഥയുള്ള ധരംശാല, ഡെറാഡൂൺ, നൈനിറ്റാൾ എന്നിവിടങ്ങളിലേക്കാൾ കുറവായിരുന്നു ചൊവ്വാഴ്ച ഡൽഹിയിൽ രേഖപ്പെടുത്തിയ 5.6 ഡിഗ്രി സെൽഷ്യസ്.

Leave a Reply