കോൺഗ്രസ് പാളയം വിട്ടെത്തിയ നേതാക്കൾക്ക് സുപ്രധാന സ്ഥാനങ്ങൾ നൽകി ബിജെപി നേതൃത്വം

0

ന്യൂഡൽഹി:കോൺഗ്രസ് പാളയം വിട്ടെത്തിയ നേതാക്കൾക്ക് സുപ്രധാന സ്ഥാനങ്ങൾ നൽകി ബിജെപി നേതൃത്വം.ഗാന്ധി കുടുംബത്തിനെതിരെ വിമർശനം നടത്തി മൂന്ന് മാസം മുമ്പ് രാജിവെച്ച കോൺഗ്രസ് മുൻ വക്താവ് ജയ്വീർ ഷെർഗിലിനും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിനും പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ജാഖറിനുമാണ് പാർട്ടി നേതൃത്വത്തിൽ പ്രധാന പദവികൾ നൽകിക്കൊണ്ടുള്ള തീരുമാനം ബിജെപി എടുത്തിരിക്കുന്നത്.

ഗാന്ധി കുടുംബത്തിനെതിരെ ശക്തമായ വിമർശനമുന്നയിച്ചുകൊണ്ട് കോൺഗ്‌സ് വിട്ട കോൺഗ്രസ് മുൻ വക്താവ് ജയ്വീർ ഷെർഗിലിനെ തങ്ങളുടെ വക്താവായാണ് ബിജെപി നിയമിച്ചിരിക്കുന്നത്.അമരീന്ദർ സിങിനേയും ,സുനിൽ ജാഖറിനേയും ബിജെപി ദേശീയ എക്സിക്യുട്ടീവിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.യുപി മന്ത്രി സ്വതന്ത്ര ദേവ് സിങ്, ഉത്തരാഖണ്ഡ് ബിജെപി മുൻ അധ്യക്ഷൻ മദൻ കൗശിക്, കോൺഗ്രസ് മുൻ നേതാവ് റാണ ഗുർമീത് സിങ് സോധി, പഞ്ചാബ് മുൻ മനോരഞ്ജൻ കാലിയ എന്നിവരേയും ദേശീയ എക്സ്‌ക്യുട്ടീവിൽ അംഗങ്ങളാക്കിയിട്ടുണ്ട്.

യുവാക്കളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടിയും പാർട്ടി നശിപ്പിക്കുന്നെന്നും ആരോപിച്ചാണ് മൂന്ന് മാസം മുമ്പ് ഷെർഗിൽ പാർട്ടി വിട്ടത്. സുപ്രീംകോടതി അഭിഭാഷകൻ കൂടിയായിരുന്നു 39-കാരനായ ഷെർഗിൽ. അമരീന്ദർ സിങ് കഴിഞ്ഞ വർഷം നടന്ന പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായും സുനിൽ ജാഖർ ഈ വർഷം മെയിലുമാണ് കോൺഗ്രസ് വിട്ടത്

Leave a Reply