കൈവിലങ്ങുമായി പ്രതി പൊലീസ് കസ്റ്റഡിയിൽനിന്നും ഓടി രക്ഷപ്പെട്ടു

0

കൈവിലങ്ങുമായി പ്രതി പൊലീസ് കസ്റ്റഡിയിൽനിന്നും ഓടി രക്ഷപ്പെട്ടു. വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയാണ് കൈവിലങ്ങുമായി പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടത്. ചാത്തന്നൂർ ഏറം സിവിൽസ്റ്റേഷൻ വാർഡിൽ വിഷ്ണുഭവനിൽ വിഷ്ണു(26)വാണ് നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽവെച്ച് പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടത്.

വൈകീട്ട് അഞ്ചോടെ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു. കൈവിലങ്ങ് അഴിച്ച് ശൗചാലയത്തിൽ പോകാൻ സൗകര്യമൊരുക്കവേയാണ് ഒരുകൈയിൽ വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പാരിപ്പള്ളിയിലെ വീട്ടിൽക്കയറി വീട്ടമ്മയോട് അതിക്രമംകാട്ടിയ കേസിലാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. പൊലീസ് പിന്നാലെ പോയെങ്കിലും പിടികൂടാനായില്ല. പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply