തങ്ക അങ്കി ഘോഷയാത്ര; ശബരിമലയില്‍ തിങ്കളാഴ്ച ഭക്തര്‍ക്ക് നിയന്ത്രണം

0


പമ്പ: തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഉച്ചയ്ക്ക് രണ്ടുമുതല്‍ ഘോഷയാത്ര കടന്നുപോകുന്നതു വരെയായിരിക്കും നിയന്ത്രണം. ഈ സമയത്ത് പമ്പയില്‍ നിന്ന് തീർഥാടകരെ മലകയറാന്‍ അനുവദിക്കില്ല.

നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട്, ശ​ബ​രി​പീ​ഠം, മ​ര​ക്കൂ​ട്ടം, ശ​രം​കു​ത്തി വ​ഴി​യാ​ണ് ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് മ​ര​ക്കൂ​ട്ടം മു​ത​ല്‍ സ​ന്നി​ധാ​നം​വ​രെ ബാ​രി​ക്കേ​ഡി​ല്‍ വ​രി​നി​ല്‍​ക്കാ​നും അ​നു​വ​ദി​ക്കി​ല്ല. ഉ​ച്ച​പ്പൂ​ജ ക​ഴി​ഞ്ഞ് ന​ട അ​ട​ച്ചാ​ല്‍ ദീ​പാ​രാ​ധ​ന ക​ഴി​യും​വ​രെ പ​തി​നെ​ട്ടാം​പ​ടി ക​യ​റാ​നും അ​നു​വ​ദി​ക്കാ​റി​ല്ല

LEAVE A REPLY

Please enter your comment!
Please enter your name here