മിശിഹയുടെ പിൻഗാമി

0

അർജന്റൈൻ ക്ലബ് അത്‌ലറ്റികോ കൽക്കീനായി മൈതാനത്ത് വിസ്മയം തീർക്കുന്ന അത്ഭുത ബാലനെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ മാധ്യമപ്രവർത്തകൻ ചോദിച്ചു. നിന്റെ ഏറ്റവും വലിയ ആഗ്രഹമെന്താ? ലോകകപ്പിൽ കളിക്കണം. ഇഷ്ടതാരമായ മെസിക്കൊപ്പം പന്തുതട്ടണം. പതിമൊന്നുവർഷത്തിനിപ്പുറം ആ സ്വപ്നം സഫലമായി. കാൽപന്തിന്റെ വിശ്വവേദിയിൽ വിഖ്യാത അർജന്റൈൻ കുപ്പായ മണിഞ്ഞു. ആരാധനാപാത്രത്തിനൊപ്പം പന്തുതട്ടി. ടീമിന്റെ രക്ഷകനായി.
പോളണ്ടിനെതിരെ അർജന്റീനയുടെ വിജയമുറപ്പിച്ച ഗോൾ പിറന്നത് ജൂലിയൻ അൽവാരസിന്റെ ബൂട്ടിൽ നിന്നായിരുന്നു. അൽവാരസിന്റെ ബാല്യകാല സ്വപ്നത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു ഈ ഗോൾ പതിനൊന്ന് കൊല്ലം മുമ്പുള്ളൊരു ദൃശ്യവും, സ്വപ്നവു മാണിത്.

സ്‌പൈഡർ എന്നാണ് അൽവാരസിന്റെ ഓമനപ്പേര്. പക്ഷെ വല നെയ്യുന്നതിനേക്കാൾ. പൊട്ടിക്കുന്നതിലായിരുന്നു അവന് തൽപര്യം. പോളണ്ടിനെതിരെ മെസിക്കെതിരെ കളിച്ച അൽവാരസ്. പ്രീക്വാർട്ടറിൽ മെസിക്കൊപ്പം ഗോളും നേടി. അങ്ങനെ അർജന്റീന ഖത്തറിലെ അവസാന എട്ടു പേരുകാരിൽ ഒരാളാകുന്നു. മെസിയുടെ പിൻഗാമിയെന്ന വിശേഷണം ഇതിനോടകം പേരിനൊപ്പം ചേർത്തിട്ടുണ്ട് ഇരുപത്തിയൊന്നുകാരനായ അൽവാരസ്. മെസിയിലെ പ്രതിഭയെ ഊതിക്കാച്ചിയെടുത്ത പെപ് ഗാർഡിയോള പോലും വലിയ പ്രതീക്ഷ വയ്ക്കുന്ന താരമാണ് ജൂലിയൻ അൽവാരസ്.

മിശിഹ പെനാൽട്ടി പാഴാക്കിയിട്ടും പോളണ്ടിനെ മറികടന്ന കടുംനീലക്കുപ്പായക്കാർ. വെള്ളയും നീലയും അണിഞ്ഞ ഇഷ്ട ജേഴ്സിയുമായി നോക്കൗട്ടിൽ ഇറങ്ങിയപ്പോൾ വിംഗുകളിലൂടെ മൂളി പാഞ്ഞ് സഹകളിക്കാർക്ക് പന്ത് മറിച്ചു കൊടുക്കുന്ന അപകടകാരിയായ ഡി മരിയയെ പുറത്തറിക്കി. ലെയ്ണൽ മെസിയിലേക്ക് എതിരാളികളുടെ പ്രതിരോധ ശ്രദ്ധമാറുമ്പോൾ ഡി മരിയയെ അമിതമായി പിന്തുണയ്ക്കുന്ന അർജന്റീന. അതായിരുന്നു ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടറിന് മുമ്പു വരെ അർജന്റീനയെ കളിയെഴുത്തുകാർ പുകഴ്‌ത്തുമ്പോൽ പോലും ഉയർത്തിക്കാട്ടിയ വിലയിരുത്തൽ. മെസിക്ക് പിഴച്ചാലും ജയിക്കുമെന്ന് പോളണ്ടിനെതിരെ കാട്ടിയവർ ഡീ മരിയയെ പുറത്തിരുത്തിയും ജയിക്കാനുള്ള കരുത്തുണ്ടെന്ന് തെളിയിച്ചു. മറഡോണ നയിക്കുമ്പോൾ പോലും പതറുന്ന പ്രതിരോധമായിരുന്നു അർജന്റീനയുടെ ശാപം. ആ പേരുദോഷവും ഖത്തറിലെ അവസാന മൂന്ന് കളികളിൽ മെസിപ്പടയെ വിട്ടകലുന്നു. കറുത്ത കുതിരകളാകാൻ കരുത്തുണ്ടായിരുന്ന ഏഷ്യൻ പോരാളികൾ എന്ന വിശേഷണവുമായി എത്തിയ ഓസ്ട്രേലിയയെ ആധികാരികമായി മറികടന്ന് അർജന്റീന ആരാധകർക്ക് പുതിയ പ്രതീക്ഷയാവുകയാണ്.

ഈ മത്സരത്തോടെ ലോകകപ്പ് നേടാനുള്ള കരുത്തുള്ള പ്രധാന ടീമുകളിൽ ഒന്നായി അർജന്റീനയും മാറുകയാണ്. 36 കളികളിൽ തോൽവിയറിയാതെയാണ് ഖത്തറിൽ മെസിയും സംഘവും എത്തിയത്. എന്നാൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരെ അടിതെറ്റി. അവിടെ നിന്ന് ഒത്തിണക്കമുള്ള ടീമായി വളരെ വേഗം അർജന്റീന മാറി. അതു തന്നെയാണ് തുടർച്ചയായ മൂന്ന് വിജയങ്ങളിലേക്ക് അർജന്റീനയെ എത്തിച്ചത്. ഇനിയുള്ള മൂന്ന് കളികളിൽ കൂടി ജയിക്കാനായാൽ മെസി വിശ്വവിജയിയാകും. ഫുട്ബോളിലെ എക്കാലത്തേയും മികച്ച താരമാരെന്ന ചോദ്യത്തിന് മെസിക്കും തലയുയർത്തി അത് താനാണെന്ന ഉത്തരം നൽകാം. ഈ ലോകകപ്പിലെ മെസിയുടെ മൂന്നാംഗോളാണ് ഓസ്ട്രേലിയയ്ക്കെതിരെ പിറന്നത്. മെസിയുടെ കാലുകളിലെ മാജിക്ക് ഓസ്ട്രേലിയയും തോൽവിയിലൂടെ തിരിച്ചറിയുകയായിരുന്നു. ഹോളണ്ടാണ് ക്വർട്ടറിൽ അർജന്റീനയുടെ എതിരാളികൾ. ഓറഞ്ച് പടയും നീല പോരാളികളും തമ്മിലെ മത്സരം തീപാറുമെന്ന് ഉറപ്പാണ്.

4-3-3 ശൈലിയിൽ കോച്ച് സ്‌കലോണി അർജന്റീനയെ കളത്തിലിറക്കിയപ്പോൾ പപു ഗോമസും ലിയോണൽ മെസിയും ജൂലിയൻ ആൽവാരസുമായിരുന്നു മുന്നേറ്റത്തിൽ. മധ്യനിരയിൽ റോഡ്രിഗോ ഡി പോളും എൻസോ ഫെർണാണ്ടസും മാക് അലിസ്റ്ററും ഇടംപിടിച്ചപ്പോൾ നഹ്വെൽ മൊളീനയും ക്രിസ്റ്റ്യൻ റൊമീറോയും നിക്കോളസ് ഒട്ടോമെണ്ടിയും മാർക്കോസ് അക്യൂനയുമാണ് കളി തുടങ്ങുമ്പോൾ പ്രതിരോധം കാത്തത്. ഗോൾബാറിന് കീഴെ എമി മാർട്ടിസും. പരിക്കേറ്റ ഏഞ്ചൽ ഡി മരിയ കളത്തിന് പുറത്തായി. അതുകൊണ്ട് തന്നെ മെസിക്ക് അധിക സമ്മർദ്ദമുണ്ടാകുമെന്നും അർജന്റീനയുടെ പ്രകടനത്തെ ബാധിക്കുമെന്നും വിലയിരുത്തലുകളുണ്ടായി. എന്നാൽ പതിയെ താളം കണ്ടെത്തി അവർ ഓസ്ട്രേലിയയെ മറികടന്നു. ഗോളടിക്കുന്നവരുണ്ടെങ്കിലും നല്ലൊരു ഫിനിഷറുടെ കുറവ് ഇപ്പോഴും മെസിപ്പടയിലുണ്ട്. എതിരാളിയുടെ പ്രതിരോധ ഭടന്മാർ വളയുമ്പോഴും ഗോളടിക്കാൻ മെസിക്കായതാണ് അവർക്ക് തുണയായത്. ഹെൻട്രി മാർട്ടിനസ് ഗോളെന്നുറപ്പിച്ച രണ്ടവസരങ്ങളെങ്കിലും പുറത്തേക്ക് അടിച്ചു തുലച്ചു.

നിർണ്ണായക ലീഡ് നേടിയാൽ പ്രതിരോധത്തിലേക്ക് വലിയുന്നതായിരുന്നു കുറച്ചു കാലമായി അർജന്റീനയുടെ ശൈലി. രണ്ട് ഗോൾ നേടിയ ശേഷം പോലും ഓസ്ട്രേലിയയ്ക്കെതിരെ അർജന്റീന അത് ചെയ്തില്ല. എതിരാളിയുടെ ഹാഫിൽ തന്നെ പന്ത് നിർത്തുന്നതിൽ ശ്രദ്ധിച്ചു. മത്സരത്തിന്റെ തൊണ്ണൂറു മിനിറ്റ് കഴിഞ്ഞ ശേഷമുള്ള ഏഴു മിനിറ്റ് ഇഞ്ച്വറി ടൈമിലും മെസി നിരന്തര ആക്രമണങ്ങൾ നടത്തി. പന്തുമായി മൂളിപാഞ്ഞ മെസി ഓസ്ട്രേലിയൻ പ്രതിരോധത്തെ പ്രതിസന്ധിയിലാക്കി. കളിയുടെ അവസാന മിനിറ്റിൽ മാത്രമാണ് ഓസ്ട്രേലിയ ഒന്നാന്തരം നീക്കം നടത്തിയത്. അത് ഗോളിയുടെ മികവിൽ അർജന്റീന മറികടന്നു. അങ്ങനെ ഖത്തറിലെ പ്രീക്വാർട്ടറിനെ അധിക സമയത്തേക്ക് കൊണ്ടു പോകാതെ മെസിയും ടീമും നോക്കി. ആദ്യ കളിയിൽ ഏഷ്യൻ ടീമായ സൗദി അറേബ്യയോട് തോറ്റ തലകുനിച്ചവർ ഏഷ്യയിൽ നിന്നെത്തിയ ഓസ്ട്രേലിയയെ മറികടന്ന് ക്വാർട്ടറിലേക്ക് കടക്കുകയാണ്.

പ്രീക്വാർട്ടറിൽ അർജന്റീനിയൻ വലയിലേക്ക് ഗോളടിച്ചു കയറ്റാൻ ഓസ്ട്രേലിയയ്ക്കായിരുന്നു. പക്ഷേ അത് കളിക്കാരുടെ വീഴ്ചയിൽ നിന്നുണ്ടായ ഗോളായിരുന്നില്ല. മറിച്ച് നിർഭാഗം ഒരുക്കിയ ആർക്കും തടയാനാകാത്ത ഗോൾ. ആ ഗോൾ വീണ ശേഷവും അർജന്റീന ആക്രമിച്ച് മുന്നേറി. അമിത പ്രതിരോധത്തിന് വഴങ്ങാതെ മുന്നേറ്റത്തിൽ തന്നെയായിരുന്നു രണ്ടു ഗോൾ നേടിയ ശേഷവും അർജന്റീനയുടെ ശ്രദ്ധ. എന്നാൽ രണ്ടു ഗോൾ വീണ ശേഷം ഓസ്ട്രേലിയ പ്രതിരോധം ശക്തമാക്കി. മെസിയുടെ നീക്കങ്ങളെ കൂടെ നിന്ന് പ്രതിരോധിച്ചു. ആദ്യ ഗോൾ നേടിയ ശേഷം കൂടുതൽ കൗണ്ടർ അറ്റാക്കുകൾക്ക് ഓസ്ട്രേലിയയും ശ്രമിച്ചു. പക്ഷേ പ്രതിരോധത്തിലെ മികവ് വീണ്ടും അർജന്റീനയ്ക്ക് ജയമൊരുക്കി. മെസിക്ക് ആയിരം മത്സരം കൂടിയായിരുന്നു ഇത്. ആ മത്സരത്തിൽ ഗോളും നേടി. ഇതോടെ ഫുട്ബോൾ ലോകകപ്പിന്റെ നോക്കൗണ്ടിൽ ഗോൾ നേടാത്ത താരമെന്ന ദുഷ്പേരും മാറി. അസാധ്യമെന്ന് തോന്നിപ്പിച്ചിടത്തു നിന്ന് മികച്ചൊരു ഗ്രൗണ്ടറിലൂടെ മെസി അർജന്റീനയെ മുമ്പിലെത്തിച്ചു.

പ്രൊഫഷനൽ കരിയറിൽ ലിയോണൽ മെസി 1000 മത്സരങ്ങൾ പൂർത്തിയാക്കി മെസി തന്നെയാണ് ഓസ്ട്രേലിയയ്ക്കും പ്രധാന പ്രശ്നമായത്. അർജന്റീനയ്ക്കായി 169 മത്സരങ്ങൾ കളിച്ച മെസി ക്ലബ് തലത്തിൽ ബാഴ്‌സലോണയിൽ 778 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിരുന്നു. നിലവിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കൊപ്പം ലിയോയ്ക്ക് 53 മത്സരങ്ങളായി. ആദ്യപകുതിയിലെ ലിയോണൽ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റിൽ ജൂലിയൻ ആൽവാരസാണ് 2-0ന്റെ ലീഡ് സമ്മാനിച്ചത്. ഗോളിയുടെ പിഴവിൽ നിന്നായിരുന്നു ഗോൾ. ആറുകളികളിൽ അർജന്റീനയ്ക്ക് വേണ്ടി അൽവാരസ് നേടുന്ന നാലാം ഗോൾ. അങ്ങനെ മെസിക്കൊപ്പം അർജന്റീനയുടെ ഗോളടിയന്ത്രമായി അൽവാരസും മാറുന്നു. ഓസ്ട്രേലിയൻ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി ഗോളിയെ പിഴവിലേക്ക് തള്ളിവിട്ട അൽവാരസ് അർജന്റീനയുടെ ഗോൾ പട്ടിക ഉയർത്തി. നിർണായക പോരാട്ടത്തിൽ 20ന് പോളണ്ടിനെ കീഴടക്കിയപ്പോൾ, അലക്സിസ് മക്അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരായിരുന്നു അർജന്റീനയുടെ ഹീറോസ്.

പ്രീക്വാർട്ടറിൽ കിക്കോഫായി നാലാം മിനുറ്റിൽ ഗോമസിന്റെ ക്രോസ് ബാക്കസിന്റെ കയ്യിൽ തട്ടിയപ്പോൾ അർജന്റീനൻ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. 18-ാം മിനുറ്റിൽ ഓസീസ് മുന്നേറ്റം ഗോൾലൈനിനരികെ ഡി പോൾ തടുത്തു. അർജന്റീനൻ താരങ്ങളെ ബോക്‌സിലേക്ക് കയറാൻ അനുവദിക്കാതെ പൂട്ടുകയാണ് ഓസ്ട്രേലിയൻ ഡിഫൻസ് ചെയ്യുന്നത്. ഇതിനിടെയായിരുന്നു 35-ാം മിനുറ്റിൽ മെസിയുടെ സുന്ദരൻ ഫിനിഷിങ്. എല്ലാം തുടങ്ങിയത് ഒരു ഫ്രീകിക്കിൽ നിന്നാണ്. മെസിയെടുത്ത കിക്ക് സൗട്ടർ തട്ടിയകറ്റി. പന്ത് വീണ്ടും കാലുകൊണ്ട് വീണ്ടെടുത്ത മെസി മാക് അലിസ്റ്ററിന് മറിച്ചുനൽകി. അവിടെനിന്ന് ബോൾ നേരെ ഡീ പോളിലേക്ക്. വീണ്ടും കാൽകളിലേക്ക് നീന്തിയെത്തിയ പന്തിനെ മെസി, റയാന് അർധാവസരം പോലും നൽകാതെ വലയിലെത്തിക്കുകയായിരുന്നു. 50-ാം മിനുറ്റിൽ പപു ഗോമസിനെ വലിച്ച് അർജന്റീന ലിസാണ്ട്രോ മാർട്ടിനസിനെ ഇറക്കി. തൊട്ടുപിന്നാലെ മെസിയുടെ നിലംപറ്റെയുള്ള ഷോട്ട് റയാൻ അനായാസം പിടികൂടി. എന്നാൽ 57-ാം മിനുറ്റിൽ അർജന്റീന അൽവാരസിലൂടെ ലീഡ് രണ്ടാക്കി.

ഓസ്ട്രേലിയ ആശ്വാസ ഗോൾ: അർജന്റീന ഗോൾമുഖത്തേക്ക് ഓസ്ട്രേലിയ നടത്തുന്ന മുന്നേറ്റങ്ങളെല്ലാം ഫലമില്ലാതെ അവസാനിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഓസ്ട്രേലിയ ഒരു ഗോൾ മടക്കിയത്. അർജന്റീന ഗോൾമുഖത്ത് 25 വാര അകലെ നിന്ന് ഗുഡ്വിൻ തൊടുത്ത ബുള്ളറ്റ് ഷോട്ട്, അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ ദേഹത്തുതട്ടി ഗതി മാറി വലയിൽ കയറുകയായിരുന്നു. ഗോൾകീപ്പർ എമിലിനായോ മാർട്ടിനസിനെ കാഴ്ചക്കാരനാക്കി മാറ്റി ഗോൾ.

Leave a Reply