സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ പന്തളം കൊട്ടാരത്തിന്‌ ശബരിമലയില്‍ ആധിപത്യം നിലനിര്‍ത്താനുള്ള കുതന്ത്രങ്ങളുടെ ഭാഗമായിരുന്നുവെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

0

സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ പന്തളം കൊട്ടാരത്തിന്‌ ശബരിമലയില്‍ ആധിപത്യം നിലനിര്‍ത്താനുള്ള കുതന്ത്രങ്ങളുടെ ഭാഗമായിരുന്നുവെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയിരൂര്‍ ശ്രീനാരായണ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുമ്പോഴാണ്‌ വെള്ളാപ്പള്ളി പന്തളം കൊട്ടാരത്തിനും എന്‍.എസ്‌.എസ്‌ നേതൃത്വത്തിനുമെതിരേ ആഞ്ഞടിച്ചത്‌.
പാര്‍ട്ടി മെമ്പറും മുന്‍ മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയുമായിരുന്ന പന്തളം രാജാവിന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ സ്‌ഥാനം നല്‍കാത്ത വിരോധത്തിന്റെ പേരില്‍, ചങ്ങനാശേരിയുമായി ചേര്‍ന്ന്‌ ഉണ്ടാക്കിയ പൊറാട്ട്‌ നാടകമായിരുന്നു പ്രശ്‌നങ്ങള്‍. എല്ലാ ജാതി-മതവിഭാഗങ്ങള്‍ക്കും കടന്ന്‌ ചെല്ലാന്‍ കഴിയുന്ന ക്ഷേത്രമാണ്‌ ശബരിമലയെങ്കില്‍, മേല്‍ശാന്തി നിയമനത്തില്‍ ജാതി വിവേചനം എന്തിന്‌? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 96 % ജോലികളും സവര്‍ണര്‍ക്കാണെന്നും ജാതി വിവേചനമാണ്‌ ജാതി ചിന്ത ഉണ്ടാക്കുന്നതെന്നും വെള്ളാപ്പള്ളി പ്രസംഗത്തില്‍ പറഞ്ഞു. ബഫര്‍ സോണുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസത്തെ തൃശൂര്‍ രൂപതയുടെ പ്രസംഗം സഭാ വക്‌താക്കള്‍ക്ക്‌ ചേര്‍ന്നതാണോ എന്ന്‌ ചിന്തിക്കണമെന്നും ലോകാ സമസ്‌താ സുഖിനോ ഭവന്തു എന്നാണ്‌ ഇപ്പോള്‍ ഈ രാജ്യത്തെ പ്രാര്‍ഥനയെന്ന്‌ ഹിന്ദുക്കള്‍ തെറ്റിദ്ധരിച്ചാല്‍ തെറ്റ്‌ പറയാനാവാത്ത സ്‌ഥിതിയാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു

Leave a Reply