മലപ്പുറത്തെ ബാലികയുടെ മരണകാരണം ഷിഗല്ല

0


തിരൂരങ്ങാടി: കഴിഞ്ഞദിവസം കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ മരിച്ച കൊടിഞ്ഞി സ്വദേശിയായ ബാലികയ്‌ക്കു ഷിഗല്ലയായിരുന്നെന്നു സ്‌ഥിരീകരിച്ചു. മെഡിക്കല്‍ കോളജില്‍ നടത്തിയ ട്രൂനാറ്റ്‌ പരിശോധനയിലാണു സ്‌ഥിരീകരണം.
മലപ്പുറം കൊടിഞ്ഞി ഫാറൂഖ്‌ നഗര്‍ ദുബായ്‌ പീടിക സ്വദേശി കുന്നത്ത്‌ ഫഹദ്‌-വടക്കേപുറത്ത്‌ സമീറ എന്നിവരുടെ മകള്‍ ഫാത്തിമ റഹ(10)യാണു മരിച്ചത്‌. കൊടിഞ്ഞി എം.എ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാലാംക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌. വയറിളക്കവും ഛര്‍ദിയും തലവേദനയും ഉണ്ടായതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്‌ച രാവിലെയാണു മരിച്ചത്‌.
രോഗലക്ഷണവും പെട്ടെന്നുള്ള മരണവും കാരണം മെഡിക്കല്‍ കോളജില്‍നിന്ന്‌ മരണ കാരണം അറിയാന്‍ സാമ്പിള്‍ പരിശോധനക്ക്‌ അയച്ചിട്ടുണ്ടായിരുന്നു. മുന്നിയൂരില്‍ വീട്ടില്‍ മറ്റു ചിലര്‍ക്കും വയറുവേദനയും ഛര്‍ദിയും ഉള്ളതായി ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറഞ്ഞു. കുട്ടിയുടെ മാതാവിനും സഹോദരങ്ങള്‍ക്കും പനി ഉണ്ടായതിനെ തുടര്‍ന്ന്‌ ഇവരുടെ സാമ്പിളും ശേഖരിച്ചിട്ടുണ്ട്‌.

Leave a Reply