0

ശബരിമല:സന്നിധാനത്തെ മേൽശാന്തിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ മണ്ഡലപൂജാ നിയോഗം ശബരിമല മേൾശാന്തി കെ.ജയരാമൻ നമ്പൂതിരിക്ക് നഷ്ടമാവും.ബന്ധു മരിച്ചതിനാലാണ് മണ്ഡലപൂജയക്ക് തന്ത്രിക്കൊപ്പം സഹകാർമികത്വം വഹിക്കാനുള്ള മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയുടെ അവസരംനഷ്ടമാകുക.മാതാവ് ശ്രീദേവി അന്തർജനത്തിന്റെ സഹോദരനും താന്ത്രിക ആചാര്യനുമായിരുന്ന തൃശൂർ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക് മനയ്ക്കൽ സി.കെ.ഗോദൻ നമ്പൂതിരി (86) അന്തരിച്ചതിനെ തുടർന്നുള്ള പുല മൂലമാണ് മേൽശാന്തിക്ക് ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്തത്.

മേൽശാന്തിയുടെ ചുമതല തന്ത്രി കണ്ഠര് രാജീവര് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പ്രതിപുരുഷനായ തിരുവല്ല കാവുംഭാഗം സ്വദേശി നാരായണൻ നമ്പൂതിരിയാണ് മേൽശാന്തി നടത്തിവന്ന പൂജകൾ ചെയ്യുന്നത്.26ന് വൈകിട്ട് തങ്ക അങ്കി ചാർത്തി നടക്കുന്ന ദീപാരാധനയ്ക്കും മേൽശാന്തി പങ്കെടുക്കില്ല.

മണ്ഡല പൂജയ്ക്കു ശേഷം 27ന് രാത്രി 10ന് നട അടയ്ക്കുന്നതും മകരവിളക്കു തീർത്ഥാടനത്തിനായി 30ന് വൈകിട്ട് 5ന് നട തുറക്കുന്നതും തന്ത്രിയായിരിക്കും.31ന് ഉച്ചയ്ക്ക് മേൽശാന്തിയുടെ പുല അവസാനിക്കും.പിന്നീട് ശുദ്ധിക്രിയയ്ക്കു ശേഷമേ മേൾശാന്തി തിരികെ ശ്രീകോവിലിൽ
പ്രവേശിക്കൂ.

Leave a Reply