2 മാസം മുൻപ് സ്ഫോടനത്തിൽ തകർന്ന പാലം പുനർനിർമിച്ച് അതിലൂടെ കാറോടിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ

0

2 മാസം മുൻപ് സ്ഫോടനത്തിൽ തകർന്ന പാലം പുനർനിർമിച്ച് അതിലൂടെ കാറോടിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ക്രൈമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കെർച്ച് പാലത്തിലൂടെ ഉപപ്രധാനമന്ത്രി മാരട്ട് ഖുൻസിലിനൊപ്പം സഞ്ചരിച്ചാണ് പുട്ടിൻ നിരീക്ഷണം നടത്തിയത്. ഒക്ടോബർ 8ന് ആണ് ഉഗ്ര സ്ഫോടനത്തിൽ പാലം തകർന്നത്. 2014ൽ റഷ്യ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ക്രൈമിയയിലേക്കു ഗതാഗത്തിനായി 2018ൽ തുറന്നതാണു 19 കിലോമീറ്റർ നീളമുള്ള പാലം. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലമാണിത്.

Leave a Reply