തിരുവനന്തപുരം ഡിവിഷനിലെ തീവണ്ടികളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് റെയിൽവേ നിർത്തി

0

തിരുവനന്തപുരം ഡിവിഷനിലെ തീവണ്ടികളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് റെയിൽവേ നിർത്തി. റിസർവ് ചെയ്തവരുടെ സീറ്റ് പകൽ സ്ലീപ്പർ ടിക്കറ്റെടുത്തവർ കൈയേറുന്നുവെന്നാണ് പരാതി. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വണ്ടികളിലാണ് ഇപ്പോൾ നിർത്തിയത്. തിരുവനന്തപുരത്തേക്കുള്ള വണ്ടികളിൽ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് ലോക്ഡൗണിനുശേഷം പാലക്കാട് ഡിവിഷനിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നടപ്പാക്കിയിട്ടില്ല.

ഡി-കോച്ചുകളിൽ കയറാം
പകൽ തീവണ്ടികളിലെ ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് കയറാം. വണ്ടികൾ:തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22640), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്‌പ്രസ് (16347/16348), ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ (12601/12602), തിരുവനന്തപുരം-മംഗളൂരു-തിരു. മലബാർ (16629/16630), മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637), ചെന്നൈ-കൊല്ലം അനന്തപുരി (16723/16724), കണ്ണൂർ-യശ്വന്ത്പുർ (16528), ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് (22639), മംഗളൂരു-ചെന്നൈ എഗ്മോർ (16160/16159), തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229), കന്യാകുമാരി-പുണെ (16382), തിരുവനന്തപുരം-ചെന്നൈ (12624), കന്യാകുമാരി-ബെംഗളൂരു എക്സ്‌പ്രസ് (16525).

LEAVE A REPLY

Please enter your comment!
Please enter your name here