ഹരിപ്പാട്:ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് വൻതോതിൽ മദ്യം ശേഖരിച്ച് വില്പന നടത്തുന്നുവെന്ന് എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പറിശോധനയിൽ അനധികൃത മദ്യ ശേഖരം പിടികൂടി.ആലപ്പുഴ പല്ലനയിൽ നിന്നാണ് വൻ തോതിൽ അനധികൃത മദ്യവുമായി രണ്ടുപേർ പിടിയിലായത്.കാർത്തികപ്പള്ളി എക്‌സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്‌സൈസ് ഇന്റലിജൻസും സംയുക്തമായി കഴിഞ്ഞദിവസം രാത്രിയിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്ക് സൂക്ഷിച്ച 210 കുപ്പി പോണ്ടിച്ചേരി നിർമ്മിത മദ്യം പിടികൂടിയത്.മദ്യം സൂക്ഷിച്ചിരുന്ന തോട്ടപ്പള്ളി പൂത്തോപ്പിൽ വീട്ടിൽ അഖിൽ ( 33) ) പുത്തൻ പറമ്പിൽ രാകേഷ് ( 29 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.അതേ സമയം മൂന്നാം പ്രതി തോട്ടപ്പള്ളി പൂത്തോപ്പിൽ പ്രവീൺ (37) ഓടി രക്ഷപ്പെട്ടു.
പോണ്ടിച്ചേരിയിൽ മാത്രം വിൽക്കാൻ അനുവാദമുള്ള 500 മില്ലിയുടെ 210 കുപ്പി മദ്യമാണ് പിടികൂടിയത്.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എസ് രാധാകൃഷ്ണൻ, ഫെമിൻ, പ്രിവന്റീവ് ഓഫീസർമാരായറോയ് ജേക്കബ്, ജി ഗോപകുമാർ, ജി അലക്‌സാണ്ടർ, അബ്ദുൽഷുക്കൂർ, വി എം ജോസഫ്. സിവിൽ എക്‌സൈസ്ഓഫീസർമാരായ എച്ച് മുസ്തഫ, ജി ജയകൃഷ്ണൻ, വനിത സിവിൽ എക്‌സൈസ്ഓഫീസർ സംഘമിത്ര ഡ്രൈവർ റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.