യുക്രെയ്‌നെ കുറിച്ച് പറയവെ വിതുമ്പി ഫ്രാന്‍സിസ് മാര്‍പാപ്പ

0

റോം: യുക്രെയ്ന്‍ യുദ്ധത്തെ കുറിച്ച് പറയവെ വിതുമ്പി ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രെയ്‌നിന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ഥിച്ച് സംസാരിക്കുമ്പോഴാണ് വിതുമ്പല്‍ അടക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രയാസപ്പെട്ടത്. 

റോമിലെ പ്രശസ്തമായ സ്പാനിഷ് സ്റ്റെപ്പില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്ന് മനസിലായതോടെ അവിടെയെത്തിയ ആയിരക്കണക്കിനാളുകള്‍ കയ്യടിച്ചാണ് മാര്‍പാപ്പയോട് പ്രതികരിച്ചത്. 

ഏറെ നീറിക്കൊണ്ടിരിക്കുന്ന രക്തസാക്ഷി മണ്ണിലെ കുട്ടികളുടേയും മുതിര്‍ന്നവരുടേയും അമ്മമാരുടേയും അച്ഛന്മാരുടേയും സമാധാനത്തിനായുള്ള അപേക്ഷ നിങ്ങളുടെ മുന്‍പില്‍ വെക്കുകയാണെന്ന് മാര്‍പാപ്പ പറഞ്ഞു.

Leave a Reply