അഞ്ചു വര്‍ഷമായി ഒളിവിലായിരുന്ന പോക്‌സോ കേസ്‌ പ്രതി അറസ്‌റ്റില്‍

0

അഞ്ചു വര്‍ഷമായി ഒളിവിലായിരുന്ന പോക്‌സോ കേസ്‌ പ്രതി അറസ്‌റ്റില്‍. കാസര്‍ഗോഡ്‌ തൃക്കരിപ്പൂര്‍ പാറപ്പാട്‌ തെക്ക്‌ കരയില്‍ സഫീന മന്‍സിലില്‍ മുഹമ്മദ്‌ഷാഫി(39)യാണ്‌ അറസ്‌റ്റിലായത്‌. 2017 ല്‍ വെണ്‍മണി പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ അറസ്‌റ്റ് ചെയ്‌ത് റിമാന്‍ഡ്‌ ചെയ്‌തപ്പെട്ടതിന്‌ ശേഷം ഇയാള്‍ ജാമ്യമെടുത്ത്‌ മുങ്ങുകയായിരുന്നു. ഹരിപ്പാട്‌ പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ കേസിന്റെ വിസ്‌താരം ആരംഭിച്ചിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ ഇയാള്‍ക്കെതിരെ അറസ്‌റ്റ് വാറണ്ട്‌ പുറപ്പെടുവിക്കുകയും തുടര്‍ന്ന്‌ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയുമായിരുന്നു. കാസര്‍ഗോഡ്‌ ചന്ദേരയിലും മലപ്പുറം കോട്ടയ്‌ക്കലിലുമായി മാറിമാറി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാശെ തുടര്‍ച്ചയായി രഹസ്യമായി നിരീക്ഷിച്ചാണ്‌ കണ്ടെത്താന്‍ കഴിഞ്ഞത്‌. ഡി.വൈ.എസ്‌.പി: ഡോ.ആര്‍.ജോസിന്റെയും വെണ്‍മണി എസ്‌.എച്ച്‌.ഒ: എ.നസീറിന്റെയും നിര്‍ദേശപ്രകാരം കഴിഞ്ഞ ഒരാഴ്‌ചയായി സി.പി.ഒ ഗിരീഷ്‌ലാല്‍, ജയരാജ്‌, രാധാകൃഷ്‌ണന്‍ എന്നിവര്‍ മലപ്പുറം, കാസര്‍ഗോഡ്‌ ജില്ലകളിലെ വിവിധ സ്‌ഥലങ്ങളിലായി നടത്തിയ രഹസ്യ അന്വേഷണത്തെ തുടര്‍ന്നാണ്‌ ഇയാളെ കണ്ടെത്തിയത്‌. ജില്ലാ സൈബര്‍ സെല്ലിലെ ഉദ്യോഗസ്‌ഥരുടെ സഹായവും ലഭ്യമാക്കിയിരുന്നു

Leave a Reply