മുഴപ്പിലങ്ങാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു പാർസൽ ലോറി ഡ്രൈവർ മരിച്ചത് ഒരു കുടുംബത്തെ അനാഥമാക്കി

0

മുഴപ്പിലങ്ങാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു പാർസൽ ലോറി ഡ്രൈവർ മരിച്ചത് ഒരു കുടുംബത്തെ അനാഥമാക്കി.വയനാട്ടിലെ പാർസൽ ലോറി ഡ്രൈവറാണ് മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ മരണമടഞ്ഞത്. വയനാട് പടിഞ്ഞാറെത്തറ വാരമ്പറ്റ പന്തിപൊയിലിലെ ആറങ്ങാടൻ വീട്ടിൽൽ സുബൈർ (45) ആണ് മരിച്ചത്.ഇന്നലെ പുലർച്ചെ അഞ്ചോടെ എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് യൂത്ത് സ്റ്റോപ്പിനടുത്ത് സംഭവിച്ച വാഹനാപകടത്തിലാണ് അന്ത്യം.

കോഴിക്കോട് ഭാഗത്ത് വന്ന ട്രൈലറിനു പിന്നാലെ അതേ ദിശയിൽ നിന്നും വന്ന പാർസൽ ലോറി ഇടിക്കുകയായിരുന്നു. പാർസൽ ലോറിയിലെ രണ്ടാം ഡ്രൈവറായിരുന്നു സുബൈർ. അപകട സമയം സുബൈർ ക്ലീനറുടെ സീറ്റിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുവിട്ടുകൾക്ക് വിട്ടു നൽകി. പന്തിപൊയിലിലെ പരേതനായ മുഹമ്മദലി, നഫീസ ദമ്പതികളുടെ മകനാണ് സുബൈർ. ഭാര്യ: ഹാജറ. മക്കൾ: അബ്ദുൽസമദ്, ഷംന. സഹോദരികൾ: സഹരിയ, റുഖിയ. കോഴിക്കോട്ടെ പാർസൽ ലോറിയിലായിരുന്നു സുബൈർജോലി ചെയ്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here