പാപ്പാഞ്ഞി താടി നീട്ടി; കാര്‍ണിവലിനു പുതിയമുഖം

0


മട്ടാഞ്ചേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖസാദൃശ്യമുള്ളതിനാല്‍ വിവാദത്തിലായ കൊച്ചിന്‍ കാര്‍ണിവലിലെ പാപ്പാഞ്ഞിക്കു പുതിയമുഖം നല്‍കി സംഘാടകര്‍. പുതുവത്സരത്തെ വരവേല്‍ക്കാന്‍ 31-ന്‌ അര്‍ധരാത്രി കത്തിക്കുന്ന പാപ്പാഞ്ഞിക്കു താടി നീട്ടിയും പുരികം കനപ്പിച്ചുമുള്ള പുതിയ മുഖമാണിപ്പോള്‍.
മോദിയുടെ മുഖസാദൃശ്യമാരോപിച്ച്‌ ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം, പപ്പാഞ്ഞി നിര്‍മ്മിച്ച കലാകാരന്‍മാര്‍ക്കു പിന്തുണയുമായി യൂത്ത്‌ കോണ്‍ഗ്രസ്‌ രംഗത്തെത്തി. ഐക്യദാര്‍ഢ്യയോഗം നഗരസഭാ പ്രതിപക്ഷനേതാവ്‌ ആന്റണി കുരീത്തറ ഉദ്‌ഘാടനം ചെയ്‌തു. ഷമീര്‍ വളവത്ത്‌ അധ്യക്ഷത വഹിച്ചു. ഫോര്‍ട്ട്‌കൊച്ചിയിലെ സ്വകാര്യസ്‌ഥാപനത്തിന്റെ നേതൃത്വത്തിലാണ്‌ 65 അടി ഉയരമുള്ള കാര്‍ണിവല്‍ പപ്പാഞ്ഞിയെ നിര്‍മിച്ചത്‌.

Leave a Reply