നിദ ഫാത്തിമയുടെ മൃതദേഹം സംസ്‌കരിച്ചു

0

നാഗ്പൂരിൽ മരിച്ച കേരള സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കാക്കാഴം മുസ്ലീം ജമാ അത്ത് പള്ളിയിലായിരുന്നു സംസ്കാരം. നിദയെ ഒരു നോക്ക് കാണാൻ നാട് ഒന്നാകെയെത്തിയിരുന്നു. സഹപാഠികൾക്കും അധ്യാപകർക്കും അത്രമേൽ പ്രിയ്യപ്പെട്ടവളായിരുന്നു ഈ പത്തുവയസുകാരി.

മരണകാരണം കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് എ എം ആരിഫ് എം പി വ്യക്തമാക്കി. നിതയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് സർക്കാർ പ്രതിനിധികൾ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യൻ ഒളിപിക് അസോസിയേഷൻ ദേശീയ സൈക്കിൾ ഫെഡറഷനോട് റിപ്പോർട്ട് ആവശ്യപ്പെടും.

Leave a Reply