രജിസ്റ്റർ ചെയ്യുന്ന ദിവസംതന്നെ ആധാരം നൽകാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ

0

തിരുവനന്തപുരം: രജിസ്റ്റർ ചെയ്യുന്ന ദിവസംതന്നെ ആധാരം നൽകാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. നിലവിൽ അഞ്ചു ദിവസം വരെ വേണ്ടിവരുന്നുണ്ട്. ഡിജിറ്റൽ കോപ്പി ഡിജിലോക്കറിൽ ലഭ്യമാക്കും. ബാങ്കിങ് ഇടപാട് പോലെ വസ്തുവിന്റെ ടൈറ്റിൽ പരിശോധന ഡിജിലോക്കർ മുഖേന കഴിയുമെന്നും കടകംപള്ളി സുരേന്ദ്രന്‍റെ സബ്മിഷന് മറുപടി നൽകി.

നി​ല​വി​ലെ ച​ട്ട​ങ്ങ​ൾ​പ്ര​കാ​രം ആ​ധാ​ര​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​ന് ലൈ​സ​ൻ​സ് ഉ​ള്ള ആ​ധാ​ര​മെ​ഴു​ത്തു​കാ​ര​ൻ, അ​ഡ്വ​ക്ക​റ്റ്, ആ​ധാ​ര​ത്തി​ലെ ക​ക്ഷി​ക​ൾ എ​ന്നി​വ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ട്. സ​ർ​ക്കാ​ർ ന​ട​പ്പി​ൽ വ​രു​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഫോം ​രൂ​പ​ത്തി​ൽ ആ​ധാ​ര​ങ്ങ​ളി​ൽ ആ​ധാ​ര​മെ​ഴു​ത്ത് ലൈ​സ​ൻ​സി അ​ഡ്വ​ക്ക​റ്റ്, ആ​ധാ​ര ക​ക്ഷി​ക​ൾ എ​ന്നി​വ​ർ ആ​ധാ​രം ത​യാ​റാ​ക്കു​ന്ന രീ​തി​യാ​ണ്. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ആ​ധാ​ര​ഭാ​ഷ​യും സാ​ധാ​ര​ണ​ക്കാ​ർ​ക്കു കൂ​ടി മ​ന​സ്സി​ലാ​കു​ന്ന വി​ധ​ത്തി​ൽ ല​ളി​ത​വ​ത്​​ക​രി​ക്കും

LEAVE A REPLY

Please enter your comment!
Please enter your name here