കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമം ശരിയല്ലെന്ന് മന്ത്രി എം.ബി രാജേഷ്

0

തിരുവനന്തപുരം :കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമം ശരിയല്ലെന്ന് മന്ത്രി എം.ബി രാജേഷ്. സംസ്ഥാനത്ത് മയക്കു മരുന്നിന്റെ ദുരുപയോഗം കൂടിയിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ നമ്മുടെ സംസ്ഥാനത്ത് ലഹരിവ്യാപനം അത്രകണ്ട് വർധിച്ചിട്ടില്ല.
മയക്കുമരുന്ന് ഉപയോഗിക്കുകയും വിപണനം ചെയ്യുകയും അതിന്റെ ഭാഗമായി കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്നത് ആരായാലും, ഏതു സംഘടനയിലെ നേതാവായാലും, ഏതു രാഷ്ട്രീയ കക്ഷിയില്‍പ്പെട്ടവരായാലും അതിശക്തമായി അപലപിക്കാനും അവരെ തള്ളിപ്പറയാനും നമ്മള്‍ തയാറാകണം.അത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും സന്നദ്ധമാകണം.

അവര്‍ ഏതെങ്കിലും ഒരു കക്ഷിയില്‍പ്പെട്ട ആളാണെങ്കില്‍ അത്തരം അക്രമങ്ങളെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും മറച്ചു വയ്ക്കാനോ, എതിര്‍കക്ഷിയില്‍ പെട്ടവരാ‍ണെങ്കില്‍ മാത്രം എതിര്‍ക്കാനോ ശ്രമിക്കുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണ്. മയക്കു മരുന്ന് വ്യാപനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ കൃത്യമായ രാഷ്ട്രീയമുണ്ട്. അതു പക്ഷെ ഇവിടെ ഉന്നയിച്ചതുപോലെയുള്ള കക്ഷിരാഷ്ട്രീയമല്ല

Leave a Reply