ലുധിയാനയിലെ കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകന്‍ ഹര്‍പ്രീത് സിംഗ് പിടിയില്‍

0

ന്യൂഡല്‍ഹി: ലുധിയാനയിലെ കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകന്‍ ഹര്‍പ്രീത് സിംഗ് പിടിയില്‍. ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍വച്ചാണ് ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

മ​ലേ​ഷ്യ​യി​ല്‍​നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്കു വ​ന്ന ഇ​യാ​ള്‍ വി​മാ​ന​മി​റ​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഹാ​പ്പി മ​ലേ​ഷ്യ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഇ​യാ​ള്‍ പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

പാ​ക് കേ​ന്ദ്രീ​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സി​ഖ് യൂ​ത്ത് ഫെ​ഡ​റേ​ഷ​ന്‍ എ​ന്ന സം​ഘ​ട​ന​യു​ടെ ത​ല​വ​നാ​യ ല​ഖ്ഭീ​ര്‍ സി​ങ് റോ​ഡെ​യു​ടെ സ​ഹാ​യി​യാ​ണ് ഹ​ര്‍​പ്രീ​ത് സി​ങ്. ലു​ധി​യാ​ന സേ്‌​ഫോ​ട​ന​ത്തി​ല്‍ റോ​ഡെ​യു​ടെ പ്ര​ധാ​ന സ​ഹാ​യി​യാ​യി​രു​ന്നു ഇ​യാ​ള്‍. ഹ​ര്‍​പ്രീ​തി​നെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് എ​ന്‍​ഐ​എ പ​ത്ത് ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 23നാ​ണ് ലു​ധി​യാ​ന​യി​ലെ കോ​ട​തി​സ​മു​ച്ച​യ​ത്തി​ല്‍ സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

2021 ഡിസം​ബ​ര്‍ 21നാ​ണ് സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​ന് കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്തു.

Leave a Reply