നിലവിളക്കില്‍ നിന്ന് സിഗരറ്റ് കത്തിച്ചു; ചോദ്യം ചെയ്ത ആളെ ക്രൂരമായി മര്‍ദ്ദിച്ചു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

0

തിരുവനന്തപുരം: ശബരിമല ഭക്തര്‍ക്കായി സജ്ജീകരിച്ച അന്നദാന മണ്ഡപത്തില്‍ കത്തിച്ചുവച്ച നിലവിളക്കില്‍ നിന്ന് സിഗരറ്റ് കത്തിച്ചതിനെ ചോദ്യം ചെയ്ത ആളെ നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ചൊവ്വാഴ്ച രാത്രി പൂഴനാടാണ് സംഭവം.

പൂഴനാട് മാമ്പഴ വീട്ടില്‍ ശ്രീകുമാറി (59)നാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇയാളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പൂഴനാട് സ്വദേശികളായ ഷജീര്‍ (21), വിഷ്ണു (22), അജ്മല്‍ (21) എന്നിവരാണ് പിടിയിലായത്.

ഒരു പ്രതി ഒളിവിലാണ്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് ആര്യങ്കോട് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത മൂന്ന് പേരെ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply