ജപ്പാന്‍ വീണു, ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

0


ദോഹ: ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1 നു തോല്‍പ്പിച്ച്‌ ക്ര?യേഷ്യ ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മൂന്ന്‌ പെനാല്‍റ്റികള്‍ തടുത്തിട്ട ഗോള്‍ കീപ്പര്‍ ഡൊമിനിക്‌ ലിവാകോവിച്‌ ക്ര?യേഷ്യന്‍ രക്ഷകനായി. മിന താകുമി, മിതോമ, യാഷിദ എന്നിവരുടെ കിക്കുകളാണു ലിവാകോവിച്‌ തടുത്തത്‌. ക്ര?യേഷ്യയുടെ ലിവാജയുടെ കിക്കിന്‌ പോസ്‌റ്റ് വില്ലനായി. മിലോസ്‌ പലാസിച്‌, മിത്രോവ്‌ ബ്രോസോവിച്‌, നികോളാസ്‌ വാസിച്‌ എന്നിവരാണു ക്ര?യേഷ്യക്കായി ഗോളടിച്ചത്‌. ജപ്പാന്റെ അസാനയ്‌ക്കു മാത്രമാണു ലക്ഷ്യം കാണാനായത്‌.
അല്‍ ജാനൂബ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം മുഴുവന്‍ സമയത്തും അധിക സമയത്തും 1-1 നു തുല്യനിലയിലായി. തുടര്‍ന്നാണു ഖത്തര്‍ ലോകകപ്പിലാദ്യമായി പെനാല്‍റ്റി ഷൂട്ടൗട്ട്‌ അരങ്ങേറിയത്‌. 43-ാം മിനിറ്റില്‍ ഡെയ്‌സന്‍ മായ്‌ദയിലൂടെ ജപ്പാന്‍ മുന്നിലെത്തി. ദോയാന്റെ കോര്‍ണര്‍ കിക്കിനെ യോഷിദ ഹെഡ്‌ ചെയ്‌തു ക്ര?യേഷ്യന്‍ ബോക്‌സിലെത്തിച്ചു. കാത്തുനിന്ന മായ്‌ദ പിഴവ്‌ വരുത്തിയില്ല. 55-ാം മിനിറ്റില്‍ സമനില ഗോളെത്തി. ലോവ്‌റാന്റെ ജാപ്പനീസ്‌ ബോക്‌സിലേക്കു താഴ്‌ന്നു വന്ന പന്തിനെ ഐവാന്‍ പെരിസിച്‌ തകര്‍പ്പന്‍ ഹെഡറിലൂടെ വലയിലാക്കി. പെരിസിച്‌ ലോകകപ്പില്‍ ഇതുവരെ പത്ത്‌ ഗോളുകളില്‍ പങ്കാളിയായി (ആറ്‌ ഗോളുകളും നാല്‌ അസിസ്‌റ്റുകളും). ലയണല്‍ മെസി (12), കിലിയന്‍ എംബാപ്പെ (11) എന്നിവര്‍ മാത്രമാണു പെരിസിചിനു മുന്നില്‍. പന്തടക്കത്തില്‍ ജപ്പാനും ക്ര?യേഷ്യയും ഒപ്പത്തിനൊപ്പമായി. തുടര്‍ന്നു ഗോളുകള്‍ വീഴാത്തതിനാല്‍ ഖത്തര്‍ ലോകകപ്പില്‍ ആദ്യമായി അധിക സമയം വേണ്ടി വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here