സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുന്നത് ചിലരുടെ ശീലം: മന്ത്രി

0


തിരുവനന്തപുരം: ‌സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നതായി ആരോപിച്ച് മന്ത്രി വീണാ ജോര്‍ജ്. നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു ലിഫ്റ്റും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പ്രമുഖ ചനല്‍ വാര്‍ത്ത നല്‍കിയിരിക്കുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു.

വാ​ര്‍​ത്ത​യു​ടെ യാ​ഥാ​ർ​ഥ്യം എ​ന്തെ​ന്ന് ചോ​ദി​ച്ച മ​ന്ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ലി​ഫ്റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ നാ​ല് ലി​ഫ്റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ​ല ബ്ലോ​ക്കു​ക​ളാ​യി 20 ഓ​ളം ലി​ഫ്റ്റു​ക​ളു​ണ്ടെ​ന്നും മ​ന്ത്രി കു​റി​ച്ചു.

Leave a Reply