കൈയും ചെവിയും മാറിടവും മുറിച്ചു മാറ്റി;കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവതിയെ പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തി

0

കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവതിയെ പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തി. ബിഹാറിലെ ഭഗൽപുരിലാണ് സംഭവം. നീലം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

മകളുടെ വിവാഹാവശ്യത്തിനായി ഷക്കീൽ മിയാൻ എന്നയാളിൽ നിന്നും നീലം പണം കടം വാങ്ങിയിരുന്നു. എന്നാൽ പണം മടക്കി നൽകാൻ നീലത്തിന് സാധിച്ചില്ല. ഇതേതുടർന്നാണ് കൊലപാതകം നടന്നത്.

ജുദിന്‍ മിയാന്‍ എന്നയാളുമായി ചേര്‍ന്നാണ് ഷക്കീല്‍ കൃത്യം നടത്തിയത്. വലിയ ജനക്കൂട്ടത്തിന്‍റെ നടുവില്‍ വച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രതികള്‍ ഇവരെ കൊന്നത്. ഇവര്‍ നീലത്തിന്‍റെ കൈയും ചെവിയും മാറിടവും ഇവർ മുറിച്ചു മാറ്റി.

എന്നാല്‍ സംഭവത്തില്‍ ആരും ഇടപെടുകയും പ്രതികളെ തടയുകയോ ചെയ്തില്ല. പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിക്കുന്നതിന് മുന്‍പ് കൊലപാതകികളുടെ പേര് നീലം പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതികളെ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply