കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്‌റ്റ് അറസറ്റില്‍

0

തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഡോക്‌ടര്‍ വിജിലന്‍സ്‌ പിടിയില്‍. തൊടുപുഴ കാരിക്കോട്‌ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ്‌ പാലക്കുഴ അര്‍ച്ചന ഭവനില്‍ മായാ രാജ്‌ ആണ്‌ പിടിയിലായത്‌.
ഗര്‍ഭപാത്രം നീക്കം ചെയ്‌ത വഴിത്തല ഇരുട്ടുതേട്‌ സ്വദേശിയുടെ ഭാര്യയായ യുവതിക്ക്‌ തുടര്‍ചികിത്സ നല്‍കുന്നതിന്‌ 5000 രൂപയാണ്‌ കൈക്കൂലി ആവശ്യപ്പെട്ടത്‌. തിങ്കളാഴ്‌ചയാണ്‌ ഗര്‍ഭപാത്രം നീക്കിയത്‌. ഡോക്‌ടറിന്റെ പാലക്കുഴയിലുള്ള വീട്ടിലെത്തിയാണ്‌ ഇവര്‍ ആദ്യം ചികിത്സ തേടിയത്‌. അന്ന്‌ ശസ്‌ത്രക്രിയയ്‌ക്കുള്ള ഫീസെന്ന പേരില്‍ 500 രൂപ ഇവരില്‍നിന്ന്‌ വാങ്ങി.
തുടര്‍ന്ന്‌ 19-ന്‌ ജില്ലാ ആശുപത്രിയില്‍ ശസ്‌ത്രക്രിയ നടത്തി ഗര്‍ഭപാത്രം നീക്കംചെയ്‌തു. തുടര്‍ ചികിത്സ നല്‍കണമെങ്കില്‍ 5000 രൂപ നല്‍കണമെന്ന്‌ ഡോക്‌ടര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ്‌ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here