ആഗ്രഹങ്ങൾക്കും സ്വപ്ങ്ങൾക്കും പ്രായം ഒരു തടസമായി കാണുന്നവർക്ക് മാതൃകയാവുകയാണ് ഗൗരിയും അമ്മുക്കുട്ടിയും

0

ആഗ്രഹങ്ങൾക്കും സ്വപ്ങ്ങൾക്കും പ്രായം ഒരു തടസമായി കാണുന്നവർക്ക് മാതൃകയാവുകയാണ് ഗൗരിയും അമ്മുക്കുട്ടിയും. ചെറുപ്പം മുതലേ കൂടെ കൂടിയ ആഗ്രഹങ്ങളെ പ്രായം അറുപത് കഴിഞ്ഞിട്ടും ഇരുവരും കൈക്കുള്ളിൽ എത്തിപിടിക്കുകയാണ്. റിട്ട. അധ്യാപിക കിള്ളിമംഗലം കിഴക്കേപ്പാട്ട് വാര്യത്തിൽ ഗൗരി പരമേശ്വരനും (68), തൊഴിലുറപ്പു തൊഴിലാളിയായ ഊരമ്പത്ത് അമ്മുക്കുട്ടിയും (61) മറ്റുള്ളവർ വിശ്രമിക്കേണ്ട സമയം എന്ന് മുദ്രകുത്തുന്ന പ്രായത്തിൽ ഭരതനാട്യം പഠിച്ച് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.

ചെറുപ്പത്തിൽ നൃത്തം പഠിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും കഴിയാതെ പോയവരാണു രണ്ടുപേരും. പളുങ്കിൽ ശിവനാരായണ ക്ഷേത്രം കൈകൊട്ടിക്കളി സംഘത്തിലെ അംഗങ്ങളായതോടെയാണു ഇരുവരും നൃത്തമോഹം വീണ്ടും പൊടിതട്ടിയെടുത്തത്. 2017ലെ വിജയദശമി ദിനത്തിൽ ഇരുവരും ശ്രീവിജയ നൃത്തകലാക്ഷേത്രത്തിൽ അധ്യാപിക സുമ മനോജിനു കീഴിൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങി.

ഞായറാഴ്ചകളിലും മറ്റ് ഒഴിവു ദിവസങ്ങള‍ിലുമായി പഠനം മുന്നോട്ടുനീങ്ങി. വർഷങ്ങൾ നീണ്ട പഠനത്തിനൊടുവിൽ 28ന് ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിന് ഇരുവരും അരങ്ങേറ്റം കുറിക്കും. മക്കളും പേരക്കുട്ടികളുമൊക്കെ അരങ്ങേറ്റം ആസ്വദിക്കാനെത്തും.

Leave a Reply