ഭൂമിയെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ബന്ധുവിന്‍റെ തല അറുത്തുമാറ്റി

0

ഭൂമിയെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ബന്ധുവിന്‍റെ തല അറുത്തുമാറ്റി. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലെ മുര്‍ഹുവിലാണ് സംഭവം.

20കാ​ര​നാ​യ ആ​ദി​വാ​സി യു​വാ​വ് 24കാ​ര​നാ​യ ബ​ന്ധു​വി​നെ ത​ല​യ​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ഫോ​ണി​ല്‍ സെ​ല്‍​ഫി​യെ​ടു​ത്തു.

കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ന്മേ​ല്‍ മുഖ്യപ്ര​തി​യു​ടെ ഭാ​ര്യ​യു​ള്‍​പ്പ​ടെ ആ​റു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ്ര​തി​ക​ളു​ടെ പ​ക്ക​ല്‍ നി​ന്നും ര​ക്ത​ക്ക​റ പു​ര​ണ്ട ക​ത്തി​യും കോ​ടാ​ലി​യും കാ​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

മ​രി​ച്ച​യാ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ്ര​തി​ക​ളും ത​മ്മി​ൽ ഭൂ​മി​യെ​ച്ചൊ​ല്ലി ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply