റൊണാൾഡോയുമായുള്ള പടലപ്പിണക്കത്തി യാതൊരു അയവുമില്ല

0

ദോഹ:ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ പ്രവേശനം ആഘോഷമാക്കി ഗോൾ മഴ തീർത്ത ഹോട്ട് ഫേവറിറ്റുകളായി മാറിയിരിക്കുകയാണ് പോർച്ചുഗൽ.എന്നാൽ സൂപ്പർ താരം ക്രസ്റ്റ്യാനോ റൊണാൾഡോയുമായുള്ള പടലപ്പിണക്കത്തിന് മാത്രം ഇത്രയും മത്സരങ്ങൾ കഴിഞ്ഞിട്ടും യാതൊരു അയവുമില്ലെന്ന് മാത്രം.സ്വിറ്റ്സർലൻഡിനെതിരായ പ്രീ ക്വാർട്ടറിൽ സൂപ്പർതാരം ക്രിസ്റ്റ്യാനൊ റൊണാൾഡോയെ പോർച്ചുഗലിന്റെ സ്റ്റാർറ്റിങ് ഇലവനിൽ ഉൾപ്പെടുത്താത്തത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായി മാറിയിരുന്നു.മത്സരത്തിന്റെ മുക്കാൽ ഭാഗവും സൈഡ് ബെഞ്ചിലായിരുന്ന താരത്തെ 73-ാം മിനിറ്റിലാണ് ജാവോ ഫെലിക്സിനെ പിൻവലിച്ച് കോച്ച് ഫെർണാണ്ടോ സാന്റോസ് കളത്തിലിറക്കിയത്.

ടീം സുരക്ഷിത സ്ഥാനത്ത് എത്തിയ ശേഷമായിരുന്നു ക്രിസ്റ്റ്യാനോയുടെ വരവ്.താരത്തിന് പകരം ഇറങ്ങിയ 21-കാരൻ ഗോൺസാലോ റാമോസ് ഹാട്രിക് ഗോളുമായി മത്സരത്തിൽ തിളങ്ങുകയും ചെയ്തതോടെ വിവാദം കടുത്തു.ഇതിന് പിന്നാലെയാണ് ഇപ്പോൾ സബ്സ്റ്റിറ്റിയൂട്ടുകൾക്കായി നടത്തിയ പരിശീലനത്തിൽ റൊണാൾഡോ പങ്കെടുത്തില്ലെന്ന വാർത്തകൾ പുറത്തുവരുന്നത്.സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനിൽ കളിച്ച താരങ്ങൾ ജിം സെഷനിലാണ് പങ്കെടുത്തത്.ക്രിസ്റ്റ്യാനോ സബ്സ്റ്റിറ്റിയൂട്ടുകളായ താരങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങാത ജിമ്മിൽ തുടരുകയായിരുന്നുവെന്നുമാണ് വിവരം.ഇതിനായി താരം നിർബന്ധം പിടിച്ചതായും റിപ്പോർട്ടിലുണ്ട്.

നേരത്തെ പോർച്ചുഗീസ് ടീം ക്വാർട്ടർ ഫൈനൽ പ്രവേശനം ആഘോഷിച്ചപ്പോൾ അതിൽ പങ്കെടുക്കാതെ ക്രിസ്റ്റ്യാനോ വേഗത്തിൽ ലുസെയ്ൽ സ്റ്റേഡിയം വിട്ടിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.സ്റ്റാർറ്റിങ് ഇലവനിൽ താരത്തെ ഉൾപ്പെടുത്താതിൽ വിമർശനവുമായി ജീവിതപങ്കാളി ജോർജിന റോഡ്രിഗസും രംഗത്തെത്തി.ഘാനയ്ക്കെതിരേ പെനാൽറ്റി സ്‌കോർ ചെയ്ത് അഞ്ചു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡുമായാണ് റൊണാൾഡോ ഈ ലോകകപ്പ് തുടങ്ങിയത്.എന്നാൽ പിന്നീട് രണ്ടു കളികളിൽ ഗോളടിക്കാനായില്ല. ദക്ഷിണ കൊറിയക്കെതിരായ, ഗ്രൂപ്പിലെ അവസാന മത്സരത്തിന്റെ 65-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയെ പിൻവലിച്ച് കോച്ച് ആന്ദ്രെ സിൽവയെ ഇറക്കി. അതിന്റെ തുടർച്ചയായാണ് പ്രീ ക്വാർട്ടറിൽ റോണോ ഇല്ലാത്ത ടീമിനെ ഇറക്കിയത്.

Leave a Reply